കഞ്ചാവുമായി ഒരാൾ എക്‌സൈസ് സംഘത്തിന്റെ പിടിയിൽ

നെടുങ്കണ്ടം: എക്‌സൈസ് സംഘം ഉടുമ്പൻചോലയിൽ നടത്തിയ വാഹന പരിശോധനയിൽ കഞ്ചാവുമായി ഒരാൾ പിടിയിൽ. വണ്ടൻമേട് സ്വദേശി രാജ (50)യാണ് പിടിയിലായത്. ഇയാളിൽനിന്നു 100 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. ഇയാളുടെ അടിവസ്ത്രത്തിനുള്ളിൽ 15 പൊതികളിലായിട്ടാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.

Leave A Reply