ഫെമിനിറ്റി മാരത്തണ്‍ : വസ്ത്രത്തിന്റെ നീളം കുറച്ച വനിതാ ജീവനക്കാര്‍ക്ക് ബോണസ്

മോസ്‌കോ: നീളം കുറഞ്ഞ വസ്ത്രം ധരിക്കുന്ന വനിതാ ജീവനക്കാര്‍ക്ക് ബോണസ് വാഗ്ദാനം ചെയ്ത് റഷ്യന്‍ കമ്പനി. അലൂമിനിയം നിര്‍മ്മിക്കുന്ന റഷ്യന്‍ കമ്പനിയായ റ്റാറ്റ്‍പ്രോഫാണ് ഇത്തരത്തില്‍ വ്യത്യസ്തമായ ഒരു തീരുമാനം പുറപ്പെടുവിച്ചത്.

ജീവനക്കാര്‍ ഫോര്‍മല്‍ വേഷങ്ങള്‍ ധരിച്ച് ഓഫീസിലെത്തണമെന്ന കാലങ്ങളായി തുടരുന്ന രീതിക്ക് ‘ഒരു ചേഞ്ച്’ വരുത്താനാണ് ‘ഫെമിനിറ്റി മാരത്തണ്‍’ എന്ന പേരിലുള്ള ക്യാമ്പയിന് കമ്പനി തുടക്കമിടുന്നത്. പുതിയ നിര്‍ദ്ദേശമനുസരിച്ച് മുട്ടിന് മുകളിലുള്ള പാവാട ധരിച്ച് ഓഫീസിലെത്തിയ വനിതാ ജീവനക്കാരിക്ക് ശമ്പളത്തിന് പുറമെ 100 റൂബിള്‍ അധികം നൽകിയതായി അന്തർ ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ഏകദേശം 60-ഓളം വനിതാ ജീവനക്കാര്‍ ഇതിനോടകം തന്നെ ക്യാമ്പയിന്റെ ഭാഗമായെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.

Leave A Reply