തന്നെ വഞ്ചിച്ച ഭർത്താവിന് എട്ടിന്റെ പണി കൊടുത്ത് ഭാര്യ; നഗ്നനാക്കി കാറിന്റെ മുകളില്‍ കിടത്തി പട്ടാപ്പകല്‍ നഗരത്തിലൂടെ വണ്ടിയോടിച്ചു

തന്നെ വഞ്ചിച്ച ഭർത്താവിന് എട്ടിന്റെ പണി കൊടുത്ത് ഭാര്യ. ഹോട്ടല്‍ മുറിയില്‍ വച്ച് കാമുകിയുമൊത്ത് പിടിയിലായ ഭർത്താവിനാണ് ഭാര്യ വിചിത്രമായ ശിക്ഷ വിധിച്ചത്. ജൈറോ വര്‍ഗാസ് എന്ന കൊളംബിയക്കാരനാണ് ശിക്ഷയ്ക്ക് വിധേയനായത്.

വര്‍ഗാസിനെ പൂര്‍ണ നഗ്നനാക്കി തന്‍റെ എസ്‍യുവിയുടെ മുകളില്‍ കിടത്തി പട്ടാപ്പകല്‍ വണ്ടിയോടിച്ച് നഗരം ചുറ്റിയാണ് ഭാര്യ ശിക്ഷിച്ചത്. ഇത് കണ്ട നാട്ടുകാര്‍ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി പ്രചരിപ്പിച്ചു. സംഭവം വാര്‍ത്തയായതോടെ വര്‍ഗാസിനെതിരെ പൊതുസ്ഥലത്ത് നഗ്നത പ്രദര്‍ശിപ്പിച്ചതിന് പോലീസ് കേസുത്തു.

കൊളംബിയയിലാണ് സംഭവം. സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. സംഭവത്തെക്കുറിച്ച് കൊളംബിയന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്:

“വര്‍ഗാസ് മറ്റൊരു യുവതിയുമൊത്ത് ബാരാന്‍ക്വില നഗരത്തിലെ ഒരു ഹോട്ടല്‍ മുറിയില്‍ വച്ച് ഭാര്യയുടെ മുന്നില്‍പ്പെട്ടു. അവിഹിത ബന്ധം കൈയ്യോടെ പിടിക്കപ്പെട്ട വര്‍ഗാസ് ഭാര്യയുടെ കാലില്‍ വീണ് മാപ്പിരന്നു. എന്നാല്‍ ആദ്യം വഴങ്ങാതിരുന്ന ഭാര്യ ഒടുവില്‍ ഒരു ഉപാധിയോടെ മാപ്പ് നല്‍കാമെന്ന് സമ്മതിച്ചു. തന്‍റെ വാഹനത്തിന് മുകളില്‍ വര്‍ഗാസ് കയറണം, അതും നഗ്നനായി. ഭാര്യയുടെ നിബന്ധന അക്ഷരംപ്രതി അനുസരിച്ച വര്‍ഗാസ് എസ്‍യുവിയുടെ മുകളില്‍ കയറിക്കിടന്നു, മുഖം ഒരു തൂവാല കൊണ്ട് മറച്ചും പിടിച്ചു.

എന്നാല്‍ വാഹനം മുന്നോട്ടു നീങ്ങിത്തുടങ്ങിയതോടെ ഈ തൂവാല നഷ്‍ടമായി. വിചിത്രമായ യാത്ര കണ്ട് തടിച്ചുകൂടിയ ജനങ്ങള്‍ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്‍തു. സംഭവത്തിന്‍റെ വിവിധ തരത്തിലുള്ള നിരവധി വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലും യൂടൂബിലും പ്രചരിക്കുന്നത്. മാനം പോയെന്നു മാത്രമല്ല കേസിലെ പ്രതിയുമായി വര്‍ഗാസ്.”

Leave A Reply