വൈലോങ്ങരയിലും പരിസരത്തും കുടിവെള്ളം ലഭിച്ചിട്ട് ആഴ്ചകളാകുന്നു

അങ്ങാടിപ്പുറം: വൈലോങ്ങര പ്രദേശത്ത് കുടിവെള്ളം മുടങ്ങി ദിവസങ്ങളായിട്ടും നടപടിയെടുക്കാതെ അധികൃതർ. പൈപ്പ് ലൈൻ പുനർനിർമാണവുമായി ബന്ധപ്പെട്ട് ദിവസങ്ങൾക്കു മുൻപ് നിർത്തിവെച്ചതാണ് വൈലോങ്ങര ഭാഗത്ത് കുടിവെള്ള വിതരണം.

എന്നാൽ പണി ഏറെക്കുറെ പൂർത്തിയായിട്ടും കുടിവെള്ള വിതരണം നടന്നില്ല. പഞ്ചായത്തുതല കുടിവെള്ള വിതരണം മാത്രമാണ് ഇപ്പോൾ നാട്ടുക്കാർക്കാശ്രയം. എന്നാൽ ഈ വെള്ളവും എല്ലായിടത്തും ലഭിക്കാറില്ലെന്ന് നാട്ടുകാർ പറയുന്നു.

Leave A Reply