സ​മ​നി​ല തെ​റ്റി​യ ന​രേ​ന്ദ്ര മോ​ദി കേ​ര​ള​ത്തി​ല്‍ വ​ന്ന്​ പ​ച്ച​ക്ക​ള്ളം വി​ളി​ച്ചു​പ​റ​യുന്നു – കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍

ക​ണ്ണൂ​ര്‍: കേ​ര​ള​ത്തി​ല്‍ ബി.​ജെ.​പി​ക്ക് ഒ​രു സീ​റ്റ്​ പോ​ലും ല​ഭി​ക്കി​ല്ലെ​ന്ന്​ മ​ന​സ്സി​ലാ​ക്കി​യ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക്​ സ​മ​നി​ല തെ​റ്റി​യ​താ​യി സി.​പി.​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍ പ​റ​ഞ്ഞു. സ​മ​നി​ല തെ​റ്റി​യ ന​രേ​ന്ദ്ര മോ​ദി കേ​ര​ള​ത്തി​ല്‍ വ​ന്ന്​ പ​ച്ച​ക്ക​ള്ളം വി​ളി​ച്ചു​പ​റ​യു​ക​യാ​ണ്. ദൈ​വ​ത്തി​​െൻറ പേ​ര്​ ഉ​ച്ച​രി​ച്ച​തി​ന്​ ഒ​രു കേ​സും ഇ​വി​ടെ ര​ജി​സ്​​റ്റ​ര്‍ ചെ​യ്തി​ട്ടി​ല്ല. അ​ക്ര​മം കാ​ണി​ച്ചാ​ൽ കേ​സെ​ടു​ക്കും.

ഒ​രു പ്ര​ധാ​ന​മ​ന്ത്രി​ക്ക്​ യോ​ജി​ക്കു​ന്ന​ത​ല്ല ന​രേ​ന്ദ്ര മോ​ദി ചെ​യ്​​തു​കൂ​ട്ടു​ന്ന​ത്.ആ​ര്‍.​എ​സ്.​എ​സ്​ പ്ര​ചാ​ര​ക​​െൻറ പ്ര​ചാ​ര​വേ​ല​യാ​യി മാ​ത്ര​മേ ഇ​തി​നെ കാ​ണാ​ൻ ക​ഴി​യൂ​വെ​ന്നും അ​​ദ്ദേ​ഹം വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

Leave A Reply