കുടിവെള്ളമില്ല; ജനങ്ങൾ വാ​ട്ട​ർ അ​ഥോ​റി​റ്റി​ ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു

കു​​മ​​ര​​കം: കു​​ടി​​വെ​​ള്ള​​ത്തി​​നാ​​യി ആ​​ർ​​പ്പൂ​​ക്ക​​ര പ​​ഞ്ചാ​​യ​​ത്തി​​ലെ ഒ​​ന്നാം വാ​​ർ​​ഡി​​ലെ​​യും പു​​ത്ത​​ൻ​​കാ​​യ​​ലി​​ലെ​​യും ജ​​ന​​ങ്ങ​​ൾ വാ​​ട്ട​​ർ അ​​ഥോ​​റി​​റ്റിയു​​ടെ ഓ​​ഫീ​​സ് ഉ​​പ​​രോ​​ധി​​ച്ചു. ​​ജി​​ല്ലാ വാ​​ട്ട​​ർ അ​​തോ​​റി​​റ്റി സൂ​​പ്ര​​ണ്ടിം​​ഗ് എ​​ൻ​​ജി​​നിയ​​ർ സി​​ഒ അ​​നി​​ത​​യെയാ​​ണ് ഓ​​ഫീ​​സി​​ൽ വീ​​ട്ട​​മ്മ​​മാ​​രും കൈ ​​കു​​ഞ്ഞു​​ങ്ങ​​ളു​​മാ​​യി എ​​ത്തി​​യ 50 അം​​ഗ സം​​ഘം ഉ​​പ​​രോ​​ധി​​ച്ച​​ത്. നാ​​ലു വ​​ർ​​ഷ​​മാ​​യി കു​​ടി​​വെ​​ള്ളം വി​​ല​​യ്ക്ക് വാ​​ങ്ങി ഉ​​പ​​യോ​​ഗി​​ക്കു​​ന്ന കൈ​​പ്പു​​ഴ​​മു​​ട്ട് നി​​വാ​​സി​​ക​​ൾ​​ക്ക് 15 ല​​ക്ഷം രൂ​​പ ചെ​​ല​​വി​​ൽ പു​​തി​​യ പൈ​​പ്പ് ലൈ​​ൻ എം​​എ​​ൽ​​എ ഫ​​ണ്ടി​​ൽ​നി​​ന്നും അ​​നു​​വ​​ദി​​ച്ചു ന​​ൽ​​കി. എ​​ന്നാ​​ൽ കു​​മ​​ര​​കം പ​​ഞ്ചാ​​യ​​ത്തി​​ന്‍റെ എ​​തി​​ർ​​പ്പി​​നെ തു​​ട​​ർ​​ന്ന് ഈ ​​പൈ​​പ്പ് ലൈ​​നി​​ൽ വെ​​ള്ള​​മെ​​ത്തി​​ക്കാ​​ൻ വാ​​ട്ട​​ർ അ​​ഥോ​​റി​​റ്റിക്ക് സാ​​ധി​​ക്കാ​​ത്ത​​താ​​ണ് ഉ​​പ​​രോ​​ധ​​ത്തി​​ന് കാ​​ര​​ണം.കു​​ടി​​വെ​​ള്ളം ല​​ഭി​​ക്കാ​​തെ പി​​രി​​ഞ്ഞു പോ​​കി​​ല്ലെന്ന് ജ​​ന​​ങ്ങ​​ൾ ഉ​​റ​​പ്പി​​ച്ച​​തോ​​ട കോ​​ട്ട​​യം ഈ​​സ്റ്റ് എ​​സ്ഐ കെ.​​പി. ക​​ബീ​​റി​​ന്‍റെ മ​​ധ്യ​​സ്ഥ​​ത​​യി​​ൽ ന​​ട​​ന്ന ച​​ർ​​ച്ച​​യി​​ൽ ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം ത​​ന്നെ പൈ​​പ്പ് ലൈ​​ൻ ജോ​​ലി​​ക​​ൾ പൂ​​ർ​​ത്തീ​​ക​​രി​​ക്കാ​​മെ​​ന്നും ഇ​​ന്നു രാ​​വി​​ലെ ക​​ണ​​ക്‌ഷൻ ന​​ൽ​​കാ​​മെ​​ന്നും സൂ​​പ്ര​​ണ്ടിം​​ഗ് എ​​ൻ​​ജി​​നി​​യ​​ർ സി.​​ഒ. അ​​നി​​ത ഉ​​റ​​പ്പ് ന​​ൽ​​കി. തു​​ട​​ർ​​ന്നു ഉ​​ച്ച​​യ്ക്കു 12ഓ​​ടെ ഉ​​പ​​രോ​​ധ​​സ​​മ​​രം അ​​വ​​സാ​​നി​​ച്ചു. ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​ര​​ത്തോ​​ടെ പൈ​​പ്പ് ലൈ​​ൻ ജോ​​ലി​​ക​​ൾ പൂ​​ർ​​ത്തി​​യാ​​ക്കാ​​ൻ വാ​​ട്ട​​ർ അ​​ഥോ​​റി​​റ്റി ജീ​​വ​​ന​​ക്കാ​​ർ കൈ​​പ്പു​​ഴ മു​​ട്ടി​​ൽ എ​​ത്തി നി​​ർ​​മാ​​ണ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ ആ​​രം​​ഭി​​ച്ചു.

Leave A Reply