ബൈക്ക് ഓടിക്കുന്നതിനിടെ മലയാളി വിദ്യാർഥി കുഴഞ്ഞുവീണു മരിച്ചു

ബെംഗളൂരു:  ബൈക്ക് ഓടിക്കുന്നതിനിടെ മലയാളി വിദ്യാർഥി കുഴഞ്ഞുവീണു മരിച്ചു. പത്തനംതിട്ട തോന്നിയാമല കണികുളത്തുതടത്തിൽ പാസ്റ്റർ സജി ടി.ഏബ്രഹാമിന്റെ മകൻ ഫിലിപ്സ് (23) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് ബനശങ്കരിയിലായിരുന്നു അപകടം. സംസ്കാരം ശനിയാഴ്ച തോന്നിയാമല അസംബ്ലീസ് ഓഫ് ചർച്ച് സെമിത്തേരിയിൽ. മൃതദേഹം കിംസ് മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം കർണാടക മലയാളി കോൺഗ്രസ് പ്രവർത്തകരുടെ സഹായത്തോടെ നാട്ടിലേക്ക് കൊണ്ടുപോയി. ബനശങ്കരി നരഗുണ്ട് കോളജിലെ ഫിസിയോതെറപ്പി അവസാന വർഷ വിദ്യാർഥിയാണ്.

Leave A Reply