കോടിയേരിക്ക് സ്വാമി ചിദാനന്ദപുരിയുടെ മറുപടി

തിരുവനന്തപുരം: സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വിമര്‍ശത്തിന് മറുപടിയുമായി സ്വാമി ചിദാനന്ദപുരി. താന്‍ സന്യാസിയല്ലെന്ന് കോടിയേരി പറഞ്ഞത് ഏത് മാനദണ്ഡത്തിലാണെന്നും ഒരു ബിഷപ്പിനോടോ മൗലവിയോടോ കോടിയേരി ബാലകൃഷ്ണന്‍ ഇങ്ങനെ ചോദിക്കുമോയെന്നും സ്വാമി ചിദാനന്ദപുരി ആരാഞ്ഞു.

കോടിയേരി ബാലകൃഷ്ണന് അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. സഭ്യമായ ഭാഷയില്‍ വിലയിരുത്താനും വിമര്‍ശിക്കാനും അവകാശമുണ്ട്. ഒരു വ്യക്തി സന്യാസനിഷ്ഠ പുലര്‍ത്തുന്നുണ്ടോ എന്നത് ആ വ്യക്തിക്ക് മാത്രമേ അറിയൂ. സന്യാസി അല്ല എന്നുപറയാന്‍ ആര്‍ക്കും അധികാരമില്ല. ഏതെങ്കിലും ബിഷപ്പിനോടോ മൗലവിയോടോ ഇങ്ങനെ പറയാനുള്ള ആര്‍ജവം കോടിയേരിക്കുണ്ടോ- സ്വാമി ചിദാനന്ദപുരി ചോദിച്ചു.

 

Leave A Reply