തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം; അസമിൽ ഗ്രനേഡ് സ്ഫോടനം

ഗുവാഹത്തി: ലോക്സഭ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ അസമിൽ ഗ്രനേഡ് സ്ഫോടനം. കർബി അങ്ലോങ് ജില്ലയിലാണ് ഗ്രനേഡ് പൊട്ടിത്തെറിച്ചത്. രാത്രി 8.10നാണ് സ്ഫോടനം ഉണ്ടായത്.

പുതുതായി രൂപം കൊണ്ട സായുധ ഗ്രൂപ്പ് ആയ ദിമാസ നാഷണൽ ലിബറേഷൻ ആർമിയാണ്(ഡിഎൻഎൽഎ) സ്ഫോടനത്തിന് പിന്നിലെന്നാണ് സംശയിക്കുന്നത്. ഇവർ കർബി അങ്ലോങ്, ദിമ ഹസാവോ എന്നീ ജില്ലകളിൽ 36 മണിക്കൂർ ബന്ദിന് ആഹ്വാനം ചെയ്തിരുന്നു. ബുധനാഴ്ച വൈകിട്ട് അഞ്ച് മണിമുതലാണ് ബന്ദ് ആരംഭിച്ചത്. ബന്ദ് പോളിംഗ് ദിവസവും തുടരും.

Leave A Reply