ജനാധിപത്യ ഭാരത സംസ്കാരം ഊട്ടി ഉറപ്പിക്കുവാനുള്ള അവസാന അവസരമാണിത്; കമൽ ദാളിവാൽ

സ്റ്റീവനേജ്: ജനാധിപത്യ ഭാരത സംസ്കാരം ഊട്ടി ഉറപ്പിക്കുവാനുള്ള അവസാന അവസരമാണിതെന്നും ആസന്നമായ തെരഞ്ഞെടുപ്പിലൂടെ ഭാരത ജനതയ്ക്ക് മുമ്പാകെ കോൺഗ്രസ് സുരക്ഷിത ഭാരത വാഗ്ദാനം ആണ് നൽകുന്നതെന്നും’ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് – യുകെ അധ്യക്ഷൻ കമൽ ദാളിവാൽ പറഞ്ഞു. ഇന്ത്യൻ ഓവർസീസ്‌ കോൺഗ്രസ് നോർത്ത് റീജിയണിന്‍റെ നേതൃത്വത്തിൽ സ്റ്റീവനേജിൽ നടത്തപ്പെട്ട യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭാരത രക്ഷക്കായി ഇന്ത്യൻനാഷണൽ കോൺഗ്രസിനെ വീണ്ടും ഭരണ തലത്തിലെത്തിക്കുവാനും ജനഹൃദയ നായകനായ രാഹുൽ ഗാന്ധിയെ നാടിന്‍റെ നേതൃത്വം ഏൽപ്പിക്കുവാനും ആസന്നമായ തെരഞ്ഞെടുപ്പിൽ ഏവരുടെയും നിർലോഭമായ അധ്വാനം ഉണ്ടാവണമെന്നും’ അദ്ദേഹം കൂട്ടിചേർത്തു.

Leave A Reply