സ്ത്രീ​ധ​ന ര​ഹി​ത വി​വാ​ഹ സം​ഗ​മം 18ന്

മു​ട്ടി​ൽ: വ​യ​നാ​ട് മു​സ്ലിം യ​തീം​ഖാ​ന​യി​ൽ 18ന് ​ന​ട​ത്തു​ന്ന പ​തി​ന​ഞ്ചാ​മ​ത് സ്ത്രീ​ധ​ന ര​ഹി​ത വി​വാ​ഹ സം​ഗ​മ​ത്തി​നു മു​ന്നോ​ടി​യാ​യി മെ​ഹ്ഫി​ലേ ഷ​ബാ​ബ് എ​ന്ന പേ​രി​ൽ സം​ഘ​ടി​പ്പി​ച്ച യു​വ​സം​ഗ​മം ഇ​ന്നു രാ​വി​ലെ 10നു ​കേ​ര​ള വ​ഖ​ഫ് ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ പാ​ണ​ക്കാ​ട് സ​യ്യി​ദ് റ​ഷീ​ദ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യും.

സ​മ​സ്ത ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​ടി. ഹം​സ മു​സ്ലി​യാ​ർ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഡ​ബ്ല്യു​എം​ഒ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ. മു​ഹ​മ്മ​ദ് ജ​മാ​ൽ സ​ന്ദേ​ശം ന​ൽ​കും.

Leave A Reply