ക​ർ​ഷ​ക ആ​ത്മ​ഹ​ത്യ ത​ട​യ​ണം; ബ​ത്തേ​രിയിൽ ഉ​പ​വാ​സ സ​മ​രം 20ന്

സു​ൽ​ത്താ​ൻ ബ​ത്തേ​രി: രാജ്യത്ത് ക​ർ​ഷ​ക ആ​ത്മ​ഹ​ത്യ ത​ട​യാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് 20ന് ​ക​ള​ക്ട​റേ​റ്റി​ന് മു​ന്പി​ൽ ഉ​പ​വാ​സ സ​മ​രം ന​ട​ത്തു​മെ​ന്ന് അ​ന്താ​രാ​ഷ്ട്ര ഹി​ന്ദു പ​രി​ഷ​ത്ത് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. രാ​വി​ലെ 10 മു​ത​ൽ വൈ​കു​ന്നേ​രം നാ​ലു വ​രെ​യാ​ണ് സ​മ​രം.

ക​ർ​ഷ​ക​രു​ടെ ക​ടം പൂ​ർ​ണ​മാ​യും എ​ഴു​തി​ത്ത​ള്ളു​ക, കാ​ർ​ഷി​ക ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് വി​ല നി​ശ്ച​യി​ക്കാ​ൻ ക​ർ​ഷ​ക​ർ​ക്ക് അ​ധി​കാ​രം ന​ൽ​കു​ക, ക​ർ​ഷ​ക പെ​ൻ​ഷ​ൻ 4500 രൂ​പ​യാ​ക്കി നി​ജ​പ്പെ​ടു​ത്തു​ക, ജ​യ് ജ​വാ​ൻ-​ജ​യ് കി​സാ​ൻ എ​ന്ന രാ​ജ്യാ​ന്ത​ര മു​ദ്രാ​വാ​ക്യം പ്രാ​വ​ർ​ത്തി​ക​മാ​ക്കു​ക, ക​ർ​ഷ​ക​രു​ടെ മ​ക്ക​ൾ​ക്ക് സൗ​ജ​ന്യ വി​ദ്യാ​ഭ്യാ​സം ന​ൽ​കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളും ഉ​ന്ന​യി​ച്ചാ​ണ് സ​മ​രം ന​ട​ത്തു​ന്ന​ത്.

Leave A Reply