വോട്ട് വി​വേ​ക​ത്തോ​ടെ ചെയ്യണം: പ്ര​കൃ​തി സം​ര​ക്ഷ​ണ സ​മി​തി

ക​ൽ​പ്പ​റ്റ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജനങ്ങളുടെ വോ​ട്ട​വ​കാ​ശം വി​വേ​ക​ത്തോ​ടെ വി​നി​യോ​ഗി​ക്ക​ണ​മെ​ന്നു വ​യ​നാ​ട് പ്ര​കൃ​തി സം​ര​ക്ഷ​ണ സ​മി​തി ആ​ഹ്വാ​നം ചെ​യ്തു. പ​രി​സ്ഥി​തി​യെ​യും കൃ​ഷി​യെ​യും പു​ന​രു​ജ്ജീ​വി​പ്പി​ക്കാ​നും ആ​ദി​വാ​സി​ക​ളെ സം​ര​ക്ഷി​ക്കാ​നും ഇ​ട​പെ​ടു​ന്ന​തി​നു മ​ന​സും ശേ​ഷി​യു​മു​ള്ള വ്യ​ക്തി​യാ​ണ് വ​യ​നാ​ടി​ന്‍റെ പ്ര​തി​നി​ധി​യാ​യി ലോ​ക്സ​ഭ​യി​ൽ എ​ത്തേ​ണ്ട​ത്.

അ​നി​യ​ന്ത്രി​ത ടൂ​റി​സം ബ​ഹു​നി​ല കെ​ട്ടി​ട​നി​ർ​മാ​ണം എ​ന്നി​വ മൂ​ലം ത​ക​ർ​ച്ച​യിലാണ് വ​യ​നാ​ട്. തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളി​ൽ ഭൂ​രി​പ​ക്ഷ​വും കൊ​ളോ​ണി​യ​ൽ കാ​ല​ത്തെ ജീ​വി​ത​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​പ്പോ​ഴും. മ​നു​ഷ്യ-​വ​ന്യ​ജീ​വി സം​ഘ​ർ​ഷം ഏ​റ്റ​വും രൂ​ക്ഷം വ​യ​നാ​ട്ടി​ലാ​ണ്. വേ​ന​ലി​ൽ കൊ​ടും വ​ര​ൾ​ച്ച​യും മ​ഴ​ക്കാ​ല​ത്തു പ്ര​ള​യ​വു​മാ​ണ്.

Leave A Reply