ക​ൽ​പ്പ​റ്റയിൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി അ​ധ്യാ​പ​ക​ർ വാ​യ് മൂ​ടി​ക്കെ​ട്ടി റാ​ലി ന​ട​ത്തി

ക​ൽ​പ്പ​റ്റ: ജില്ലയിൽ എ​ഫ്എ​ച്ച്എ​സ്ടി​എ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി അ​ധ്യാ​പ​ക​ർ വാ​യ് മൂ​ടി​ക്കെ​ട്ടി ടൗ​ണി​ൽ റാ​ലി ന​ട​ത്തി. ഹൈ​സ്കൂ​ൾ, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ല​യ​നം ശി​പാ​ർ​ശ ചെ​യ്യു​ന്ന ഖാ​ദ​ർ ക​മ്മി​റ്റി റി​പ്പോ​ർ​ട് ത​ള്ളി​ക്ക​ള​യു​ക, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ഗു​ണ​നി​ല​വാ​രം നി​ല​നി​ർ​ത്തു​ക, ദേ​ശീ​യ സി​ല​ബ​സ് സം​ര​ക്ഷി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു റാ​ലി.

മു​ൻ കേ​ന്ദ്ര​മ​ന്ത്രി സു​ദ​ർ​ശ​ന നാ​ച്ചി​യ​പ്പ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ഫ്എ​ച്ച്എ​സ്ടി​എ ജി​ല്ലാ ചെ​യ​ർ​മാ​ൻ ഇ.​വി. ഏ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Leave A Reply