തെ​ര​ഞ്ഞെ​ടു​പ്പ്: പ്രി​യ​ങ്ക​ഗാ​ന്ധി 20ന് ​നി​ല​ന്പൂ​രി​ൽ

നി​ല​ന്പൂ​ർ: ലോക് സഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി നി​ല​ന്പൂ​ർ, വ​ണ്ടൂ​ർ മേ​ഖ​ല​യി​ൽ പ്രി​യ​ങ്ക ഗാ​ന്ധി​യും രാ​ഹു​ൽ ഗാ​ന്ധി​യും എ​ത്തു​മെ​ന്ന വാ​ർ​ത്ത​യ​റി​ഞ്ഞ​തോ​ടെ പ്ര​വ​ർ​ത്ത​ക​ർ ആ​വേ​ശ​ത്തി​ൽ. രാ​ഹു​ലും പ്രി​യ​ങ്ക​യും എ​ത്തു​ന്ന​തോ​ടെ ജി​ല്ല​യി​ൽ ത​രം​ഗ​മു​ണ്ടാ​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് .

യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ, പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ഇ​ന്ന​ലെ വ​ണ്ടൂ​രി​ലെ​ത്തി.എം​എ​ൽ​എ​മാ​രാ​യ എ.​പി.​അ​നി​ൽ​കു​മാ​ർ, വി.​ടി.​ബ​ൽ​റാം, നേ​താ​ക്ക​ളാ​യ വി.​വി.​പ്ര​കാ​ശ്, ഇ.​മു​ഹ​മ്മ​ദ് കു​ഞ്ഞി തു​ട​ങ്ങി​യ​വ​ർ അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

Leave A Reply