തെ​ര​ഞ്ഞെ​ടു​പ്പ് സുരക്ഷിതമാക്കാൻ ആ​രോ​ഗ്യ വ​കു​പ്പ്

മ​ല​പ്പു​റം: വരുന്ന ലോ​ക്സ​ഭാ തെ​രെ​ഞ്ഞെ​ടു​പ്പി​ൽ ജി​ല്ല​യി​ലെ എ​ല്ലാ ബൂ​ത്തു​ക​ളി​ലും ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അനുയോജ്യമായ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​മെ​ന്നു ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ അ​റി​യി​ച്ചു. ഓ​രോ ബൂ​ത്തിലും വോ​ട്ട​ർ​മാ​ർ​ക്കാ​യി മെ​ഡി​ക്ക​ൽ കി​റ്റ്, വീ​ൽ​ചെ​യ​ർ, ഉ​ന്തു​വ​ണ്ടി, അ​ടി​സ്ഥാ​ന മെ​ഡി​ക്ക​ൽ സൗ​ക​ര്യ​ങ്ങ​ൾ, തു​ട​ങ്ങി​യ​വ ഉ​റ​പ്പു​വ​രു​ത്തും. ഭി​ന്ന​ശേ​ഷി വോ​ട്ട​ർ​മാ​ർ​ക്കും പ്ര​ത്യേ​കം സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ത​ലേ ദി​വ​സം മു​ത​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ദി​വ​സം വ​രെ ഡോ​ക്ട​ർ​മാ​ർ, ന​ഴ്സു​മാ​ർ എ​ന്നി​വ​ർ അ​ട​ങ്ങി​യ മെ​ഡി​ക്ക​ൽ ടീ​മി​ന്‍റെ സേ​വ​ന​വും ആം​ബു​ല​ൻ​സ് സൗ​ക​ര്യ​വും ഉ​റ​പ്പു വ​രു​ത്തും.

Leave A Reply