വോ​ട്ടിംഗ് മെ​ഷീ​നു​ക​ളു​ടെ ക​മ്മീ​ഷ​നിംഗ് തുടങ്ങി

മ​ല​പ്പു​റം: ലോക് സഭ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ടു ജി​ല്ല​യി​ലെ മു​ഴു​വ​ൻ മ​ണ്ഡ​ല​ങ്ങ​ളി​ലും ഇ​വിഎം , വി​വിപാ​റ്റ് മെ​ഷീ​നു​ക​ളു​ടെ ക​മ്മീ​ഷ​നിംഗ് തു​ട​ങ്ങി. ജി​ല്ല​യി​ലെ മ​ണ്ഡ​ല​ങ്ങ​ളി​ല്‌ വോ​ട്ടിംഗ് മെ​ഷീ​നു​ക​ൾ സൂ​ക്ഷി​ക്കാന്‌ പ്ര​ത്യേ​കം സ​ജ്ജ​മാ​ക്കി​യ കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് ക​മ്മീ​ഷ​നിംഗ് ആ​രം​ഭി​ച്ച​ത്.

3856 വിവി​പാ​റ്റ് മെ​ഷീ​നു​ക​ളി​ലും 3747 ഇ​ല​ക്‌ട്രോണി​ക് വോ​ട്ടിംഗ് മെ​ഷീ​നു​ക​ളി​ലു​മാ​ണ് ക​മ്മീ​ഷ​നിംഗ് ന​ട​ത്തു​ന്ന​ത്. ക​മ്മീ​ഷ​നിംഗ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ജി​ല്ലാ​ക​ള​ക്ട​ർ അ​മി​ത് മീ​ണ നേ​രി​ട്ട് സ​ന്ദ​ർ​ശി​ച്ചു വി​ല​യി​രു​ത്തി

Leave A Reply