തെ​ര​ഞ്ഞെ​ടുപ്പ് : ബ​സ് യാത്രികനിൽ നി​ന്ന് 5,74,250 രൂ​പ പി​ടി​ച്ചെ​ടു​ത്തു

കൊ​ണ്ടോ​ട്ടി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പിലെ വാ​ഹ​ന പ​രി​ശോ​ധ​ക സം​ഘം കെ​എ​സ്ആ​ർ​ടി​സി ബ​സ് യാ​ത്ര​ക്കാ​ര​നി​ൽ നി​ന്ന് 5,74,250 രൂ​പ പി​ടി​കൂ​ടി. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ദേ​ശീ​യ​പാ​ത​യി​ൽ ഐ​ക്ക​ര​പ്പ​ടി കു​റി​യേ​ട​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി​യ സം​ഘ​മാ​ണ് പ​ണം പി​ടി​കൂ​ടി​യ​ത്.

കോ​ഴി​ക്കോ​ട്ടേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സ് യാ​ത്ര​ക്കാ​ര​നാ​യ അ​ങ്ക​മാ​ലി സ്വ​ദേ​ശി​യി​ൽ നി​ന്നാ​ണ് രേ​ഖ​ക​ളി​ല്ലാ​ത്ത പ​ണം ക​ണ്ടെ​ടു​ത്ത​ത്. തു​ക കൊ​ണ്ടോ​ട്ടി ട്ര​ഷ​റി​യി​ലേ​ക്ക് മാ​റ്റി. കൃ​ത്യ​മാ​യ രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കു​ന്ന പ​ക്ഷം തു​ക ഉ​ട​മ​സ്ഥ​ന് തി​രി​കെ ന​ൽ​കു​മെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Leave A Reply