സൗദി അരാംകോ – റിലയന്‍സ് ചര്‍ച്ച ചൂട് പിടിക്കുന്നു

മുംബൈ: ലോകത്തെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ സൗദിയുടെ അരാംകോ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്‍റെ ഓഹരി സ്വന്തമാക്കിയേക്കും . റിലയന്‍സിന്‍റെ റിഫൈനിംഗ്, പെട്രോകെമിക്കല്‍സ് വിഭാഗങ്ങളിലെ 25 ശതമാനം ഓഹരിയാകും അരാംകോ വാങ്ങുക. ഇതോടൊപ്പം ഇരു കമ്പനികള്‍ക്കുമിടയില്‍ തന്ത്രപരമായ സഹകരണത്തിനും ധാരണയായേക്കും.

ഏകദേശം ആയിരം കോടി ഡോളര്‍ മുതല്‍ 1,500 കോടി ഡോളര്‍ വരെ ഓഹരി മൂല്യം സൗദി എണ്ണ ഭീമന്‍ വാങ്ങിയേക്കുമെന്നാണ് ദേശീയ മാധ്യമ റിപ്പോര്‍ട്ടുകള്‍. ഈ വര്‍ഷം ജൂണോടെ ഇരു കമ്പനികളും ഓഹരി വില്‍പ്പന സംബന്ധിച്ച് ധാരണയിലെത്തിയേക്കുമെന്നാണ് റിലയന്‍സിനോട് അടുത്ത വൃത്തങ്ങള്‍ പ്രതികരിക്കുന്നത്. ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണ കമ്പനിയാണ് റിലയന്‍സ്. സൗദി അരാംകോ ലോകത്തെ ഏറ്റവും കൂടുതല്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയും .

Leave A Reply