കന്നട ചിത്രം 99ൻറെ പുതിയ സ്റ്റിൽ പുറത്തുവിട്ടു

ഗോൾഡൻ സ്റ്റാർ ഗണേഷ് ,ഭാവന എന്നിവർ ഒന്നിക്കുന്ന 99 ചിത്രത്തിന്റെ പുതിയ സ്റ്റിൽ പുറത്തുവിട്ടു. മലയാളികള്‍ ഇരുകൈയും നീട്ടി സ്വീകരിച്ച തമിഴ് ചിത്രമാണ് 96. 96 ന്റെ കന്നഡ പതിപ്പാണ് 99. തമിഴില്‍ വിജയ് സേതുപതിയും തൃഷയും തകര്‍ത്തഭിനയിച്ച ചിത്രം, കന്നടയിലെത്തുമ്പോള്‍ ജാനുവായി ഭാവനയും റാമായി ഗണേഷുമാണ് അഭിനയിക്കുന്നത്.
റോമിയോ എന്ന കന്നഡ ചിത്രത്തിനു ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണിത്. 99 സംവിധാനം ചെയ്യുന്നത് പ്രീതം ഗുബ്ബിയാണ്. ഗോൾഡൻ സ്റ്റാർ ഗണേഷിൻറെ പോസ്റ്റർ ആണ് പുറത്തുവിട്ടത്.

Leave A Reply