ഡി.​​സി സ​​ർ​​ക്യൂ​​ട്ട്​ അ​​പ്പീ​​ൽ കോ​​ട​​തി​ ജ​ഡ്​​ജി​യാ​യി​ നി​യോ​മി റാ​വുവി​നെ നി​യ​മി​ച്ചു

വാ​ഷി​ങ്​​ട​ൺ: ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ പ്ര​മു​ഖ അ​ഭി​ഭാ​ഷ​ക നി​യോ​മി റാ​വു​വി​നെ ഡി.​​സി സ​​ർ​​ക്യൂ​​ട്ട്​ അ​​പ്പീ​​ൽ കോ​​ട​​തി​ ജ​ഡ്​​ജി​യാ​യി​ നി​യ​മി​ച്ചു. യു.​എ​സി​ൽ സു​പ്രീം​കോ​ട​തി​ക്കു ശേ​ഷം ഏ​റ്റ​വും അ​ധി​കാ​ര​മു​ള്ള​താ​ണ്​ ഡി.​സി സ​ർ​ക്യൂ​ട്ട്​ അ​പ്പീ​ൽ കോ​ട​തി. ലൈം​ഗി​ക പീ​ഡ​ന​ങ്ങ​ളെ കു​റി​ച്ച്​ അ​വ​ർ എ​ഴു​തി​യ സ്​​ത്രീ​വി​രു​ദ്ധ ലേ​ഖ​നം പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​ണ്​ നി​യ​മ​ന​ത്തി​ന്​ സെ​ന​റ്റ്​ അം​ഗീ​കാ​രം ന​ൽ​കി​യ​ത്.
സെ​ന​റ്റി​ൽ 46നെ​തി​രെ 53 വോ​ട്ടു​ക​ൾ​ക്കാ​ണ്​ 45കാ​രി​യാ​യ നി​യോ​മി​യു​ടെ നാ​മ​നി​ർ​ദേ​ശം അം​ഗീ​ക​രി​ക്ക​പ്പെ​ട്ട​ത്. ബ്രെ​റ്റ്​ ക​വ​ന സു​പ്രീം​കോ​ട​തി ജ​ഡ്​​ജി​യാ​യ​തി​നെ തു​ട​ർ​ന്ന്​ വ​ന്ന ഒ​ഴി​വി​ലേ​ക്കാ​ണ്​ നി​യോ​മി​യെ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പ്​ നാ​മ​നി​ർ​ദേ​ശം ചെ​യ്​​തി​രു​ന്ന​ത്. ഇ​തോ​ടെ ഉ​​ന്ന​​ത യു.​​എ​​സ്​ കോ​​ട​​തി ജ​​ഡ്​​​ജി​​യാ​​കു​​ന്ന ര​​ണ്ടാ​​മ​​ത്തെ ഇ​​ന്ത്യ​​ൻ വം​ശ​ജ​യാ​ണ്​ നി​യോ​മി. മു​മ്പ്​ ഒ​​ബാ​​മ ഭ​​ര​​ണ​​കൂ​​ടം ശ്രീ ​​ശ്രീ​​നി​​വാ​​സ​​നെ സ​​മാ​​ന പ​​ദ​​വി​​യി​​ൽ നി​​യ​​മി​​ച്ചി​​രു​​ന്നു.
നി​യോ​മി​യു​ടെ നാ​മ​നി​ർ​ദേ​ശ​ത്തി​നെ​തി​രെ ഡെ​മോ​ക്രാ​റ്റി​ക്​ സാ​മാ​ജി​ക​രും ചി​ല റി​പ്പ​ബ്ലി​ക്​ പ്ര​തി​നി​ധി​ക​ളും രം​ഗ​ത്തു​വ​ന്നി​രു​ന്നു. ന്യൂ​ന​പ​ക്ഷ സ​മു​ദാ​യ​ങ്ങ​ൾ​ക്കും ലൈം​ഗി​കാ​തി​ക്ര​മ​ങ്ങ​ൾ​ക്കു​മെ​തി​രെ അ​വ​രു​ടെ നി​ല​പാ​ടി​നെ​തി​രെ മ​നു​ഷ്യാ​വ​കാ​ശ സം​ഘ​ട​ന​ക​ളു​​ൾ​പ്പെ​ടെ രം​ഗ​ത്തി​റ​ങ്ങു​ക​യും ചെ​യ്​​തു.
യേ​ൽ സ​ർ​വ​ക​ലാ​ശാ​ല വി​ദ്യാ​ർ​ഥി​യാ​യി​രി​ക്കെ ബ​ലാ​ത്സം​ഗം ത​ട​യാ​ൻ സ്​​ത്രീ​ക​ൾ സ്വ​ന്തം സ്വ​ഭാ​വം മാ​റ്റ​ണ​മെ​ന്ന്​ എ​ഴു​തി​യ​താ​ണ്​ എ​തി​ർ​പ്പി​നാ​ധാ​രം. ക​ഴി​ഞ്ഞ മാ​സം ഇ​ത്ത​ര​മൊ​രു ലേ​ഖ​ന​മെ​ഴു​തി​യ​തി​ൽ അ​വ​ർ ഖേ​ദം പ്ര​ക​ടി​പ്പി​ക്കു​ക​യും ചെ​യ്​​തു.

Comments are closed.