ജോ​ൺ​സ​ൺ ആ​ൻ​ഡ്​ ജോൺസൺ 2.9 കോ​ടി ഡോ​ള​ർ നഷ്ടപരിഹാരം  നല്കണം 

വാ​ഷി​ങ്​​ട​ൺ: അ​മേ​രി​ക്ക​ൻ മ​ൾ​ട്ടി നാ​ഷ​ന​ൽ ക​മ്പ​നി​യാ​യ ജോ​ൺ​സ​ൺ ആ​ൻ​ഡ്​ ജോ​ൺ​സ​ൺ​ കാ​ൻ​സ​ർ ബാ​ധി​ച്ച യു​വ​തി​ക്ക്​ 2.9 കോ​ടി ഡോ​ള​ർ (ഏ​ക​ദേ​ശം 201 കോ​ടി രൂ​പ) ന​ൽ​ക​ണ​മെ​ന്ന്​ കോ​ട​തി ഉ​ത്ത​ര​വ്. കാ​ലി​ഫോ​ർ​ണി​യ​യി​ലെ ഉ​ന്ന​ത കോ​ട​തി​യാ​ണ്​ ക​മ്പ​നി​യു​ടെ ഉ​ൽ​പ​ന്നം ഉ​പ​യോ​ഗി​ച്ച്​ കാ​ൻ​സ​ർ ബാ​ധി​ത​യാ​യ യു​വ​തി​ക്ക്​ ന​ൽ​കാ​ൻ ഉ​ത്ത​ര​വി​ട്ട​ത്.

ടെ​റി ​ലീ​വി​റ്റ്​ എ​ന്ന യു​വ​തി​യാ​ണ്​ ചെ​റു​പ്പ​കാ​ലംമുതൽ ഈ​ക​മ്പ​നി​യു​ടെ പൗ​ഡ​റും മ​റ്റു വ​സ്​​തു​ക്ക​ളും ഉ​പ​യോ​ഗി​ച്ചി​രു​ന്ന​താ​യും വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം കാ​ൻ​സ​ർ പി​ടി​പെട്ടെ​ന്നും കാ​ണി​ച്ച്​ കോ​ട​തി​യെ സ​മീ​പി​ച്ച​ത്. വി​ധി​ക്കെ​തി​രെ അ​പ്പീ​ൽ ന​ൽ​കു​മെ​ന്ന്​ ജോ​ൺ​സ​ൺ ആ​ൻ​ഡ്​ ജോ​ൺ​സ​ൺ അ​റി​യി​ച്ചു. ക​മ്പ​നി​യു​​ടെ പൗ​ഡ​ർ ഉ​പ​യോ​ഗി​ച്ച​വ​ർ​ക്ക്​ വി​വി​ധ രോ​ഗ​ങ്ങ​ൾ പി​ടി​പ്പെ​ട്ട​തോ​ടെ ലോ​ക​ത്തിന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ കമ്പനിക്കെ​തി​രെ കേ​സു​ണ്ട്. അ​മേ​രി​ക്ക​ൻ കോ​ട​തി​യി​ലു​ള്ള നി​ര​വ​ധി കേ​സു​ക​ളി​ൽ ഈ ​വ​ർ​ഷം വി​ധി വ​രും.

 

Comments are closed.