ക​ർ​ത്താ​ർ​പു​ർ ഇ​ട​നാ​ഴി യാ​ഥാ​ർ​ഥ്യ​മാ​ക്കാ​നുള്ള ചർച്ച സൗഹാർദപരം

അ​ട്ടാ​രി/​ന്യൂ​ഡ​ൽ​ഹി: ഇ​രു​രാ​ജ്യ​ങ്ങ​ളും സം​ഘ​ർ​ഷം നി​ല​നി​ൽ​ക്കു​ന്ന​തി​നി​​ടെ ക​ർ​ത്താ​ർ​പു​ർ ഇ​ട​നാ​ഴി യാ​ഥാ​ർ​ഥ്യ​മാ​ക്കാ​ൻ ന​ട​ന്ന ഇ​ന്ത്യ-​പാ​ക്​ ച​ർ​ച്ച സൗ​ഹാ​ർ​ദ​പ​രം. ച​ർ​ച്ച ഫ​ല​പ്ര​ദ​മാ​യി​രു​ന്നു​വെ​ന്ന്​ ഇ​രു​രാ​ജ്യ​ങ്ങ​ളും സം​യു​ക്​​ത പ്ര​സ്​​താ​വ​ന​യി​ൽ അ​റി​യി​ച്ചു. ഇ​ന്ത്യ​യി​ലെ അ​ട്ടാ​രി-​വാ​ഗ അ​തി​ർ​ത്തി​യി​ലാ​യി​രു​ന്നു ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്​​ഥ​ർ പ​​​​​ങ്കെടു​ത്ത ച​ർ​ച്ച.
സി​ഖ്​ മ​ത സ്​​ഥാ​പ​ക​ൻ ഗു​രു​നാ​നാ​ക്​ അ​വ​സാ​ന​കാ​ലം ജീ​വി​ച്ച പാ​കി​സ്​​താ​നി​ലെ ക​ർ​താ​ർ​പു​ർ ഗു​രു​ദ്വാ​ർ ദ​ർ​ബാ​ർ സാ​ഹി​ബി​ലേ​ക്ക്​ ഇ​ന്ത്യ​യി​ലെ ഗു​രു​ദാ​സ്​​പു​ർ ജി​ല്ല​യി​ൽ​നി​ന്ന്​ ഇ​ട​നാ​ഴി നി​ർ​മി​ക്കാ​ൻ ക​ഴി​ഞ്ഞ ന​വം​ബ​റി​ലാ​ണ്​ ഇ​രു​രാ​ജ്യ​ങ്ങ​ളും തീ​രു​മാ​നി​ച്ച​ത്.പു​ൽ​വാ​മ ഭീ​ക​രാ​ക്ര​മ​ണ​ത്തി​നും ബാ​ലാ​േ​കാ​ട്ടി​ലെ വ്യോ​മാ​ക്ര​മ​ണ​ത്തി​നും ശേ​ഷം ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ ന​ട​ക്കു​ന്ന ആ​ദ്യ ച​ർ​ച്ച​യാ​ണി​ത്. ഇ​ട​നാ​ഴി പെട്ടെ​ന്ന്​ യാ​ഥാ​ർ​ഥ്യ​മാ​ക്കാ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക്ര​മ​ങ്ങ​ളും ഗു​രു​ദ്വാ​ര സ​ന്ദ​ർ​ശി​ക്കു​ന്ന തീ​ർ​ഥാ​ട​ക​രു​െ​ട യാ​ത്ര സു​ഗ​മ​മാ​ക്കു​ന്ന​തും ച​ർ​ച്ച​യി​ൽ വി​ഷ​യ​മാ​യി. അ​ടു​ത്ത ച​ർ​ച്ച ഏ​പ്രി​ൽ ര​ണ്ടി​ന്​ വാ​ഗ​യി​ൽ ന​ട​ക്കും.
ഇ​ന്ത്യ​യെ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ലെ ജോ​യ​ൻ​റ്​ സെ​ക്ര​ട്ട​റി എ​സ്.​സി.​എ​ൽ ദാ​സും പാ​കി​സ്​​താ​നെ വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യ​ത്തി​ലെ ഡോ. ​മു​ഹ​മ്മ​ദ്​ ഫൈ​സ​ലു​മാ​ണ്​ ന​യി​ച്ച​ത്. നാ​ലു കി​ലോ മീ​റ്റ​ർ ദൂ​ര​മു​ള്ള ഇ​ട​നാ​ഴി യാ​ഥാ​ർ​ഥ്യ​മാ​യാ​ൽ ഇ​ന്ത്യ​യി​ലെ സി​ഖ്​ മ​ത വി​ശ്വാ​സി​ക​ൾ​ക്ക്​ ക​ർ​താ​ർ​പു​രി​ലെ ഗു​രു​ദ്വാ​ർ ദ​ർ​ബാ​ർ സാ​ഹി​ബ്​ വി​സ​യി​ല്ലാ​തെ സ​ന്ദ​ർ​ശി​ക്കാ​ൻ വ​ഴി​യൊ​രു​ങ്ങും. ക​ഴി​ഞ്ഞ വ​ർ​ഷം ന​വം​ബ​ർ 26ന്​ ​ഉ​പ​രാ​ഷ്​​ട്ര​പ​തി എം. ​വെ​ങ്ക​യ്യ നാ​യി​ഡു​വും പ​ഞ്ചാ​ബ്​ മു​ഖ്യ​മ​ന്ത്രി അ​മ​രീ​ന്ദ​ർ സി​ങ്ങു​മാ​ണ്​ ഗു​ർ​ദാ​സ്​​പു​രി​ൽ ഇ​ട​നാ​ഴി​ക്ക്​ ഇ​ന്ത്യ​യി​ൽ ശി​ല​യി​ട്ട​ത്. ര​ണ്ടു ദി​വ​സ​ത്തി​നു​ശേ​ഷം പാ​കി​സ്​​താ​നി​ലെ ന​രോ​വ​ൽ ജി​ല്ല​യി​ൽ പാ​ക്​ പ്ര​ധാ​ന​മ​ന്ത്രി ഇം​റാ​ൻ ഖാ​നും ശി​ല​യി​ട്ടു. ​

Comments are closed.