ഇ​സ്രാ​യേ​ൽ അ​ധി​നി​വി​ഷ്​​ട ജൂ​ലാ​ൻ​ കു​ന്നു​ക​ൾ എ​ന്ന​പ്ര​യോ​ഗം മാ​റ്റി

വാ​ഷി​ങ്​​ട​ൺ: ഇ​സ്രാ​യേ​ൽ അ​ധി​നി​വി​ഷ്​​ട ജൂ​ലാ​ൻ​ കു​ന്നു​ക​ൾ എ​ന്ന​പ്ര​യോ​ഗം മാ​റ്റി യു.​എ​സ്. ഇ​സ്രാ​യേ​ൽ അ​ധീ​ന​ത​യി​ലെ ജൂ​ലാ​ൻ​കു​ന്നു​ക​ൾ എ​ന്നാ​ണ്​ യു.​എ​സ്​ ഇ​നി​മു​ത​ൽ​ ഈ ​ഭാ​ഗ​ത്തെ​കു​റി​ച്ച്​ പ​റ​യു​ക. ഇ​തോ​ടെ പ​ശ്ചി​മേ​ഷ്യ​ൻ വി​ഷ​യ​ങ്ങ​ളി​ൽ കാ​ല​ങ്ങ​ളാ​യി പി​ന്തു​ട​ർ​ന്നി​രു​ന്ന ന​യ​ങ്ങ​ളി​ൽ​നി​ന്ന്​ യു.​എ​സി​ന്റെ വ്യ​തി​ച​ല​നം തു​ട​ർ​ക്ക​ഥ​യാ​കു​ക​യാ​ണ്. തെ​ൽ​അ​വീ​വി​ൽ​നി​ന്ന്​ ജ​റൂ​സ​ല​മിലെ​ക്ക്​ എം​ബ​സി മാ​റ്റി​യ യു.​എ​സി​​െൻറ തീ​രു​മാ​നം വ​ൻ വി​മ​ർ​ശ​ന​ങ്ങ​ൾ​ക്കി​ട​യാ​ക്കി​യി​രു​ന്നു. വാ​ർ​ഷി​ക മ​നു​ഷ്യാ​വ​കാ​ശ റി​പ്പോ​ർ​ട്ടിന്റെ പു​തി​യ പ​തി​പ്പി​ലാ​ണ്​ യു.​എ​സി​ന്റെ ഇ​സ്രാ​യേ​ലി​ന്​ അ​നു​കൂ​ല പ​രാ​മ​ർ​ശം.
അ​ധി​നി​വി​ഷ്​​ട ജൂ​ലാ​ന്‍ കു​ന്നു​ക​ളി​ല്‍ ത​ങ്ങ​ളു​ടെ പ​ര​മാ​ധി​കാ​രം യു.​എ​സി​നെ​ക്കൊ​ണ്ട് അം​ഗീ​ക​രി​പ്പി​ക്കാ​നു​ള്ള ഇ​സ്രാ​യേ​ല്‍ ശ്ര​മ​മാ​ണ്​ ഇ​തോ​ടെ വി​ജ​യം ക​ണ്ട​ത്. അ​തേ​സ​മ​യം, വാ​ക്കു​മാ​റ്റം​കൊ​ണ്ട്​ യു.​എ​സി​ന്റെ ന​യ​ത്തി​ൽ വ്യ​ത്യാ​സം​വ​ന്നു എ​ന്നി​തി​ന്​ അ​ർ​ഥ​മി​ല്ലെ​ന്ന്​ സ്​​റ്റേ​റ്റ്​ ഡി​പാ​ർ​ട്​​മ​െൻറ്​ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. പ​ശ്ചി​മേ​ഷ്യ​യി​ലെ സു​പ്ര​ധാ​ന സം​ഭ​വ​ങ്ങ​ളി​ലൊ​ന്നാ​ണ്​​ ജൂ​ലാ​ൻ കു​ന്നു​ക​ളി​ലെ ഇ​സ്രാ​യേ​ൽ കൈ​യേ​റ്റം.
1967ലെ ​ആ​റു​ദി​ന യു​ദ്ധ​ത്തി​ലാ​ണ്​​ ഇ​സ്രാ​യേ​ൽ സി​റി​യ​യി​ലെ ജൂ​ലാ​ൻ കു​ന്നു​ക​ൾ പി​ടി​ച്ചെടുത്തത്. 1981ൽ ​അ​ത്​ ഇ​സ്രാ​യേ​ലി​​നോ​ട്​ ല​യി​പ്പി​ക്കു​ക​യും ചെ​യ്​​തു. എ​ന്നാ​ൽ, അ​ന്താ​രാ​ഷ്​​ട്ര​സ​മൂ​ഹം ഈ ​നീ​ക്ക​ത്തെ അം​ഗീ​ക​രി​ച്ചി​ട്ടി​ല്ല. ജൂ​ലാ​ൻ കു​ന്നു​ക​ളെ ചൊ​ല്ലി സി​റി​യ​യും ഇ​സ്രാ​യേ​ലും ത​മ്മി​ലു​ള്ള ക​ല​ഹം തു​ട​രു​ക​യാ​ണ്. ജൂ​ലാ​ൻ കു​ന്നു​ക​ളി​ലെ ഇ​സ്രാ​യേ​ലി​ന്റെ പ​ര​മാ​ധി​കാ​രം സം​ബ​ന്ധി​ച്ച്​ യു.​എ​സ്​ സെ​ന​റ്റ​ർ​മാ​രാ​യ മാ​ർ​കോ റൂ​ബി​യോ​യും ടെ​ഡ്​ ക്രൂ​സും കോം ​കോ​ട്ട​ണും കോ​ൺ​ഗ്ര​സ്​ അം​ഗ​മാ​യ മൈ​ക്​ ഗാ​ലാ​ഗ​റും ജ​ന​പ്ര​തി​നി​ധി സ​ഭ​യി​ലും സെ​ന​റ്റി​ലും പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചി​രു​ന്നു. ഇ​രു​പ്ര​മേ​യ​വും പി​ന്നീ​ട്​ വി​​ദേ​ശ​കാ​ര്യ ക​മ്മി​റ്റി​യു​ടെ പ​രി​ഗ​ണ​ന​ക്ക്​ വി​ടു​ക​യാ​യി​രു​ന്നു.

Comments are closed.