ഇന്ത്യൻ കൾനറി ഇൻസ‌്റ്റിറ്റ്യൂട്ടിൽ പ്രവേശനം

തിരുപ്പതിയിലും നോയിഡയിലുമുള്ള ഇന്ത്യൻ കൾനറി ഇൻസ‌്റ്റിറ്റ്യൂട്ടിൽ 2019–-22ലേക്കുള്ള ബിബി‌എ കൾനറി ആർട‌്സിലേക്കുള്ള പ്രവേശന പരീക്ഷയ‌്ക്ക‌് തിരുവനന്തപുരവും കേന്ദ്രമാണെന്ന‌് അഡ‌്മിനിസ‌്ട്രേറ്റീവ‌് ഓഫീസർ ജോർജ‌് അലക‌്സാണ്ടർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കേന്ദ്ര ടൂറിസംവകുപ്പിന്റെ കീഴിലുള്ള ഇൻസ‌്റ്റിറ്റ്യൂട്ടിന്റെ രണ്ടു കേന്ദ്രങ്ങളിലുമായി 120 സീറ്റുകളുണ്ട‌്. മെയ‌് 19നാണ‌് പരീക്ഷ. മെ‌യ‌് ഏഴാണ‌് അപേക്ഷ ഓൺലൈനായി സ്വീകരിക്കുന്ന അവസാന തീയതി. ആറു സെമസ്‌റ്ററുകളിലായി മൂന്നുവർഷമാണ‌് കോഴ‌്സ‌്. കൂടുതൽ വിവരങ്ങൾക്ക‌് www.ici.nic.in

Comments are closed.