എയർ ഇന്ത്യ എയർ ട്രാൻസ്പോർട്ട് സർവീസസ് ലിമിറ്റഡിൽ ഒഴിവുകൾ

എയർ ഇന്ത്യ എയർ ട്രാൻസ്പോർട്ട് സർവീസസ് ലിമിറ്റഡിൽ സെക്യൂരിറ്റി ഏജന്റ് ഒഴിവുകൾ. തിരുവനന്തപുരം, കണ്ണൂർ സ്റ്റേഷനുകളിലായി 68 ഒഴിവുകളുണ്ട്. കരാർ അടിസ്ഥാനത്തിൽ മൂന്നു വർഷത്തേക്കാണ് നിയമനം. കരാർ നീട്ടി ലഭിച്ചേക്കും. പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം. ഏതെങ്കിലും വിഷയത്തിൽ ബിരുദമാണ് അപേക്ഷിക്കാനുളള യോഗ്യത. ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയുടെ ബേസിക് ഏവിയേഷൻ സെക്യൂരിറ്റി സർവീസ് സർട്ടിഫിക്കറ്റ് വേണം. ഹിന്ദി, ഇംഗ്ലീഷ്, പ്രാദേശിക ഭാഷ എന്നിവ അറിഞ്ഞിരിക്കണം. www.airindia.in വെബ്സൈറ്റിൽ അപേക്ഷ ഫോം ലഭിക്കും. പൂരിപ്പിച്ച അപേക്ഷയും സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം മാർച്ച് 25 ന് മുൻപായി അയയ്ക്കണം. അപേക്ഷ അയയ്ക്കേണ്ട വിലാസം- General Manager- Personnel, Air India Limited, Airlines House, St.Thomas Mount Post Office, Meenambakkam, Chennai-600 016.

Comments are closed.