ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടിൽ വിവിധ ഒഴിവുകൾ

തിരുവനന്തപുരത്തെ ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിൽ വിവിധ ഒഴിവുകൾ. സ്റ്റാഫ് നഴ്സ് (23), ടെക്നിക്കൽ അസിസ്റ്റന്റ് (ലാബ്-2), ടെക്നിക്കൽ അസിസ്റ്റന്റ് (അനസ്തേഷ്യ-1), ടെക്നിക്കൽ അസിസ്റ്റന്റ് (ന്യൂറോളജി- 1), മെഡിക്കൽ റെക്കോർഡ്സ് അസിസ്റ്റന്റ് (1), ഡ്രൈവർ (1), കുക്ക് (1) എന്നിങ്ങനെയാണ് ഒഴിവുകൾ. എസ്‌സി, എസ്ടി വിഭാഗക്കാർക്ക് സംവരണം ചെയ്ത തസ്തികകളാണ് ഇവ.
മെഡിക്കൽ റെക്കോർഡ്സ് അസിസ്റ്റന്റ്-1 (ലോ വിഷൻ), ജൂനിയർ സോഷ്യൽ വർക്കർ-1 (ലോക്കോമോട്ടിവ്-ഡ്വാർഫിസം), ലൈബ്രറി കം ഡോക്യുമെന്റേഷൻ അസിസ്റ്റന്റ്-1 (കേൾവിക്കുറവ്) എന്നീ തസ്തികകൾ അംഗ പരിമിതർക്ക് സംവരണം ചെയ്തവയാണ്. ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. മാർച്ച് 18 ആണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി. യോഗ്യത, പ്രായം എന്നിവ സംബന്ധിച്ച വിവരങ്ങൾക്ക് www.sctimst.ac.in വെബ്സൈറ്റ് സന്ദർശിക്കുക.

Comments are closed.