ഷവോമി റെഡ്‌മി നോട്ട് 7 പ്രൊ ആദ്യ വിൽപനക്കായി സജ്ജം

ഷവോമി റെഡ്‌മി നോട്ട് 7 പ്രൊ ഇന്ന് അതിന്റെ ആദ്യ വില്പനയ്ക്ക് സജ്ജമാകുകയാണ്. ഇന്ന് മുതൽ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളായ ഫ്ളിപ്കാർട്ട്, മിഡ്.കോം, മി ഹോം സ്റ്റോറുകളിൽ ഈ സ്മാർട്ട്ഫോൺ ലഭ്യമായി തുടങ്ങും. കൂടാതെ, റെഡ്മി നോട്ട് 7 നും ഇതിൽ വിൽപ്പനയ്ക്കെത്തും. ഇത് ഹാൻഡ്സെറ്റുകളുടെ രണ്ടാമത്തെ വില്പനയാണ്.
സ്മാർട്ട്ഫോൺ വ്യവസായത്തിൽ ഈ ബഡ്‌ജറ്റ്‌ സംർട്ഫോണുകൾ ഇതിനകം തന്നെ തരംഗം സൃഷ്ടിക്കാൻ തുടങ്ങിയിരിക്കുന്നു. ഫ്ളിപ്കാർട്ട്, മി.കോം, ഷാവോമിയുടെ ഔദ്യോഗിക സ്റ്റോറുകൾ, മി ഹോം സ്റ്റോറുകൾ എന്നിവയിൽ നടന്ന ആദ്യത്തെ ഫ്ലാഷ് വിൽപനയിലൂടെ കമ്പനി റെഡ്മി നോട്ട്-7 2,00,000 യൂണിറ്റ് വിറ്റഴിച്ചു. 2019-മാർച്ച് 3 നാണ് റെഡ്മി നോട്ട് 7 പ്രോ പുറത്തിറക്കുന്നത്. കഴിഞ്ഞ ആഴ്ച ലോഞ്ച് ചെയ്യ്ത് ഇന്ത്യൻ വിപണിയിൽ ആദ്യ റെക്കോർഡ് സൃഷ്‌ടിച്ചു.

Comments are closed.