സ്മാർട്ടഫോൺ അഡിക്ഷൻ നഷ്ടമെടുത്തിയത് നാലു വയസ്സുകാരിയുടെ കാഴ്ച

ടാബ്‌ലെറ്റും, സ്മാർട്ഫോണുകളും ഇന്ന് ടി.വികളുടെ പകരക്കാരാണ്. കൂട്ടികൾ ഇന്ന് കൂടുതലും തങ്ങളുടെ സമയം ചിലവാക്കുന്നത് ഇത്തരം സംവിധാനങ്ങൾ ഉപയോഗിച്ചാണ്, കൂടാതെ ഇത് മാതാപിതാക്കൾ പലപ്പോഴായി കുട്ടികൾക്ക് നൽകാറുണ്ട്.
ഇത് കുട്ടികളെ രസിപ്പിക്കുന്നതിനാലാണ്, മാത്രമല്ല, കുട്ടികൾ ബഹളം വയ്ക്കാതെ ഇരിക്കുമ്പോൾ മാതാപിതാക്കൾക്ക് അവരുടെ ജോലികൾ തീർക്കുവാനും സാധിക്കും. ഇത്തരം കാര്യങ്ങൾ പ്രോത്സാഹിപ്പിക്കുമ്പോൾ ഒരു പക്ഷെ കുട്ടികളുടെ മനോനിലയെ തന്നെ ബാധിച്ചേക്കാം എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
അടുത്തിടെയായി, ഒരു തായ്‌വാനിലെ ഒരു പിതാവ് തന്റെ ഫേസ്ബുക് പേജ് 4 വയസ് പ്രായമുള്ള മകൾക്ക് നൽകി. പിന്നീട് നടന്നത് മറ്റുള്ള മാതാപിതാക്കൾക്ക് ഒരു താക്കിതാണ്. ബാങ്കോക്കിൽ താമസിക്കുന്ന ഡച്ചാർ നുസ്റിക്കർ ചുവൈഡാംഗ് തന്റെ രണ്ടു വയസ്സുള്ള മകൾക്ക് സെൽഫോണും ഒരു ഐപാഡും നൽകി. ടാബ്‌ലെറ്റും, സ്മാർട്ഫോണുകളും ഒരുപാട് നാളത്തെ ഉപയോഗം ആ കുട്ടിയെ ഇത്തരം ഡിവൈസുകളോട് ‘അഡിക്ഷൻ’ ഉണ്ടാക്കി. ഇപ്പോൾ ഇത്തരം ഡിവൈസുകൾ ഈ കുട്ടിയുടെ പകലിൽ നിന്നും മാറ്റുകയോ അല്ലെങ്കിൽ ഉപയോഗിക്കാൻ വിസമ്മതിക്കുകയോ ചെയ്യുകയാണെങ്കിൽ ബഹളം വായിക്കുകയും ഡിവൈസിനായി വാശി പിടിക്കുകയും ചെയ്യും.
മകൾ കരയുന്നതും നിലവിളിക്കുന്നതും ഒഴിവാക്കുന്നതിനായി അവളുടെ മൊബൈൽ ഡിവൈസ് ഉപയോഗിക്കാൻ അനുവദിക്കുകയാണ് ഇപ്പോൾ ഈ കുട്ടിയുടെ മാതാപിതാക്കൾ ചെയ്യുന്നത്. എന്നിരുന്നാലും, ക്രമേണ കുട്ടിയുടെ കണ്ണുകളുടെ കാഴ്ച്ച ശക്തി മുമ്പത്തേക്കാൾ കൂടുതൽ മോശമായി തുടങ്ങിയിരുന്നു. കണ്ണുകളുടെ പരിശോധനയ്ക്കു ശേഷം, ഡച്ചറുടെ മകൾ ഗ്ലാസ് ഉപയോഗിക്കേണ്ടതായി വന്നു. കുട്ടിയുടെ കാഴ്ച്ച കുറഞ്ഞുതുടങ്ങുന്നതിന് മുൻപായിരുന്നെങ്കിൽ ഇതിന് പരിഹാരം കാണുവാൻ സാധിക്കുമായിരുന്നു.
ഈ സമയം, അവളുടെ കാഴ്ച തിരികെ കിട്ടുന്നതിനായി ഒരു ശസ്ത്രക്രിയ ആവശ്യമാണെന്ന് ഡോക്ടർമാർ പറഞ്ഞു, അല്ലെങ്കിൽ മറ്റൊരു വിധത്തിൽ അവളുടെ കണ്ണുകളുടെ കാഴ്ച നഷ്ടമാകുമെന്ന് പറഞ്ഞു. ഈ അവസ്ഥ തുടർന്നാൽ ക്രമേണ കണ്ണുകളുടെ കാഴ്ച്ച പുനഃസ്ഥാപിക്കാനാവില്ല എന്നും ഡോക്ടർമാർ പറഞ്ഞു.

Comments are closed.