പ്ലാസ്റ്റിക് മാലിന്യങ്ങളിൽ നിന്ന് പെട്രോളും ഡീസലും വികസിപ്പിച്ച് ഫ്രഞ്ച് ഗവേഷകൻ

പ്ലാസ്റ്റിക് എത്ര മാത്രം ഭയങ്കരവും അപകടകരവുമാണെന്ന് നമുക്കെല്ലാവർക്കും അറിയാവുന്ന ഒരു വസ്‌തുതയാണ്‌. മണ്ണിൽ വിഘടിച്ചുചേരാൻ സാധിക്കാത്ത ഒരു മനുഷ്യനിർമിത വസ്തുവാണ് പ്ളാസ്റ്റിക്. പക്ഷെ, ഇതിന്റെ ദോഷഫലങ്ങൾ അറിയുവാൻ തുടങ്ങിയിട്ട് അധികം കാലം ആകുന്നില്ല. ജൈവപരിസ്ഥിതിക്ക്‌ വളരെയധികം വിപത്തായി മാറിക്കൊണ്ടിരിക്കുന്ന പ്ലാസ്റ്റിക്കിനെ നിയന്ത്രിക്കുവാനും ഉന്മൂലനം ചെയ്യുവാനുമായി ഗവേഷകർ നാളുകളായി ശ്രമം നടത്തികൊണ്ടിരിക്കുകയാണ്. പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരമാവധി കുറയ്ക്കുവാനും, ഇതുവരെ കടലിൽ തള്ളിയ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്യുവാനുമാണ് ലക്ഷ്യമിടുന്നത്. പറഞ്ഞിരിക്കുന്നവയിൽ രണ്ടാമത്തെ ലക്‌ഷ്യം നേടിക്കഴിഞ്ഞാൽ പോലും നമുക്ക് കൈകാര്യം ചെയ്യുവാനായി ടൺ കണക്കിന് പ്ലാസ്റ്റിക് മാലിന്യങ്ങളാണ് അവശേഷിക്കുന്നത്. തെക്കൻ ഫ്രാൻ‌സിൽ നിന്നുമുള്ള ഒരു ഗവേഷകൻ പറയുന്നത് ഈ പ്രശ്‌നത്തിന് ഒരു പരിഹാരം ഉണ്ട് എന്നാണ്. പ്ലാസ്റ്റിക്കിന്റെ ദ്രാവക രൂപത്തിലേക്ക് മാറ്റം ചെയ്യുന്നതിനായിട്ടുള്ള ഒരു യന്ത്രം വികസിപ്പിച്ചിട്ടുണ്ടെന്നാണ് ശാസ്ത്രജ്ഞനായ ക്രിസ്റ്റഫർ കോസ്‌റ്റസ്‌ പറയുന്നത്. പ്ളാസ്റ്റിക് കഷ്ണങ്ങളെ പൈറോലൈസ് ചെയ്യുന്നതിനായി 450 ഡിഗ്രി സെൽഷ്യസ് റിയാക്ടർ താപനിലയിലേക്ക് കൊണ്ടുവന്ന് ജീർണിപ്പിക്കുകയാണ് ചെയ്യുന്നത്. ഈ യന്ത്രം വഴി പുറത്തേക്ക് തള്ളുന്ന ദ്രാവകം ഡീസലിന് തുല്യമാണ്, അതും 65 ശതമാനം വരെ. ഇത് മോട്ടോറുകളിലും ജനറേറ്ററുകളിലും ഉപയോഗിക്കാമെന്നാണ് കോസ്‌റ്റസ്‌ പറയുന്നത്. ഇതിന്റെ 18 ശതമാനം വിളക്കുകൾ തെളിയിക്കുവാനും, 10 ശതമാനം താപനില ഉൽപാദിക്കുന്നതിനായി ഉപയോഗിക്കാമെന്നും ഇദ്ദേഹം അഭിപ്രായപ്പെടുന്നു.

Comments are closed.