പൾസ് ഇല്ലാതെ ജീവിക്കാൻ കഴിയുന്ന ലോകത്തിലെ ആദ്യത്തെ ഹൃദയമില്ലാത്ത മനുഷ്യൻ

കഴിഞ്ഞ വർഷം മാർച്ചിൽ ക്രെയ്ഗ് ലൂവിസ് (55) ഹൃദയാഘാതം മൂലം മരണമടഞ്ഞു. അസാധാരണ പ്രോട്ടീനുകൾ രക്തത്തിൽ അമിതമായി കൂടുന്നതായിരുന്നു കാരണം. ഒരു പേസ്മേക്കർ കൊണ്ട് പോലും തന്റെ ജീവൻ രക്ഷിക്കാൻ കഴിയുമായിരുന്നില്ല.
എന്നാൽ ടെക്സാസ് ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിലെ രണ്ടു ഡോക്ടർമാർ വിപ്ലവകരമായ പുതിയ പരിഹാരമാർഗ്ഗങ്ങൾ അവതരിപ്പിച്ചു – ഒരു “കണ്ടിന്യൂസ് ഫ്ളോ’ ഉപകരണം സ്ഥാപിക്കുക, അത് രക്തത്തെ പൾസ് ഇല്ലാതെ ഒഴുകാൻ അനുവദിക്കും. ഡോ. ബില്ലി കോൻ, ഡോ. ബഡ് ഫ്രേസിയർ, മിസ്റ്റർ ലെവിസിന്റെ ഹൃദയത്തെ നീക്കം ചെയ്തശേഷം ഈ പുതിയ ഉപകരണം സ്ഥാപിച്ചു. ഒരു ദിവസത്തിനകം, രോഗി അരോഗ്യവാനായി എഴുന്നേൽക്കുകയും, ഡോക്ടറോട് സംസാരിക്കുകയും ചെയ്തു. രണ്ട് ഡോക്ടർമാർ കുറച്ചുസമയം മുൻപ് ഈ ഉപകരണം വികസിപ്പിച്ചെടുത്തു. തുടർന്ന്, 50 കന്നുകാലികളിലായിരുന്നു ഇത് പരീക്ഷിച്ചത്. അവർ മൃഗങ്ങളുടെ ഹൃദയത്തെ നീക്കം ചെയ്തു, അടുത്ത ദിവസം മുതൽ, കാളക്കുട്ടികൾ എല്ലാ ദിവസവും ചെയ്യുന്ന പ്രവർത്തികൾ: ഭക്ഷിക്കുക, ഉറങ്ങുക, ചലിക്കുക, തുടങ്ങിയവ ചെയ്തുപോന്നു, ഇതേ സമയത്ത്, അവരുടെ ശരീരത്തിലൂടെ രക്തം ഹൃദയമില്ലാതെ പമ്പ് ചെയ്യുന്നുണ്ടായിരുന്നു.

Comments are closed.