കോഴി ഫാമിൽ അതിക്രമിച്ച് കടന്ന കുറുക്കനെ കോഴിക്കൂട്ടം കൊത്തിക്കൊലപ്പെടുത്തി

ഫ്രാന്‍സ്: കുറുക്കനെ കോഴി പേടിക്കേണ്ട സമയം കഴിഞ്ഞു .ഇനി മുതൽ കോഴികളെയാണ് കുറുക്കൻ പേടിക്കേണ്ടത് .ബ്രിട്ടനിലെ കോഴി ഫാമില്‍ കയറിയ കുറുക്കനെ കോഴിക്കൂട്ടങ്ങള്‍ ചേര്‍ന്ന് കൊത്തി കൊലപ്പെടുത്തി. പല വിഭാഗങ്ങളിലായി ഏതാണ്ട് 6000 കോഴികള്‍ ഈ ഫാമിലുണ്ടായിരുന്നു ഇവയെ പല കൂടുകളായി തിരിച്ചാണ് താമസിപ്പിച്ചിരിക്കുന്നതും. എങ്ങനെയോ ഒരു കൂട്ടിനകത്ത് കയറിപ്പറ്റിയതാകണം കുറുക്കന്‍.

എന്തായാലും കൊക്ക് കൊണ്ട് കൊത്തിക്കൊത്തി, കോഴികള്‍ ഒരുമിച്ച് കുറുക്കനെ വകവരുത്തിയെന്ന് സാരം. കഴുത്തിലേറ്റ ആഴത്തിലുള്ള കൊത്തുകളാണ് കുറുക്കന്റെ മരണത്തിന് ഇടയാക്കിയതെന്ന് ഫാം ഉടമ പാസ്‌കല്‍ ഡാനിയേല്‍ വ്യക്തമാക്കി.

Comments are closed.