അർദ്ധ നഗ്ന വസ്ത്രധാരണം; യുവതിക്ക് വിമാനത്തിൽ യാത്ര നിഷേധിച്ചു

ലണ്ടന്‍: അർധ നഗ്നമായ രീതിയില്‍ വസ്ത്രം ധരിച്ചതിന് വിമാനത്തില്‍ കയറ്റാന്‍ എയര്‍ലൈന്‍ ജീവനക്കാര്‍ വിസമ്മതിച്ചെന്ന പരാതിയുമായി യുവതി. ലണ്ടനിലെ ബിര്‍മിംഗ് ഹാമിലാണ് സംഭവം. യു.കെയിലെ ബിര്‍മിംഗ് ഹാമില്‍നിന്ന് കാനറി ദ്വീപിലേക്കു പോകാന്‍ വിമാനത്തില്‍ കയറിയ എമിലി ഒ’കോണര്‍ക്കാണ് ഈ ദുരനുഭവമുണ്ടായത്. മാര്‍ച്ച് രണ്ടിനായിരുന്നു സംഭവം.

വിമാനത്താവളത്തിലെ സുരക്ഷാപരിശോധന കഴിഞ്ഞു വിമാനത്തില്‍ കയറാനെത്തിയപ്പോഴാണ് ജീവനക്കാര്‍ എമിലിയെ തടഞ്ഞു നിറുത്തി. സ്‌പെഗറ്റി സ്ട്രാപ്പുള്ള ക്രോപ്പ്ഡ് ടോപ്പും ഹൈവെയ്സ്റ്റ് പാന്റ്‌സുമാണ് എമിലി ധരിച്ചിരുന്നത്. വസ്ത്രം മാറ്റിയില്ലെങ്കില്‍ യാത്രചെയ്യാന്‍ അനുവദിക്കില്ലെന്ന് എയര്‍ലൈന്‍ ജീവനക്കാര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി.

അതെ സമയം എന്നാല്‍,തനിക്കു കുറച്ചു പിന്നിലായി ഒരു പുരുഷന്‍ ഷോര്‍ട്‌സും വെസ്റ്റ് ടോപ്പും ധരിച്ച യാളുടെ വസ്ത്രധാരണത്തെക്കുറിച്ച് ജീവനക്കാര്‍ക്ക് ഒരു പ്രശ്‌നവുമുണ്ടായിരുന്നില്ലെന്ന് എമിലി പറയുന്നു. തന്റെ വസ്ത്രധാരണം കൊണ്ട് ആര്‍ക്കെങ്കിലും ബുദ്ധിമുട്ടുണ്ടോയെന്ന് സഹയാത്രികരോട് അവര്‍ ചോദിച്ചു.വാക്കുതര്‍ക്കം രൂക്ഷമായതിനെത്തുടര്‍ന്ന് യുവതിയുടെ ബന്ധു ഒരു ജാക്കറ്റ് ധരിക്കാനായി നല്‍കി. ഇതു ധരിക്കുന്നതുവരെ യുവതിയെ വിമാനത്തില്‍ കയറ്റില്ലെന്ന നിലപാടായിരുന്നു ജീവനക്കാര്‍.

ഏറ്റവും ലൈംഗിക ചുവയുള്ള, സ്ത്രീവിരുദ്ധമായ, ലജ്ജാകരമായ അനുഭവമാണു വിമാനക്കമ്പനി ജീവനക്കാരായ ആ നാലുപേരില്‍നിന്ന് ഉണ്ടായതെന്നും അവര്‍ പ്രമുഖ മാധ്യമത്തോട് പറഞ്ഞു. അതേസമയം,സംഭവത്തില്‍ ജീവനക്കാരുടെ പെരുമാറ്റത്തില്‍ തോമസ് കുക്ക് എയര്‍ലൈന്‍ അധികൃതര്‍ ക്ഷമ ചോദിച്ച്‌ പ്രശ്നം തണുപ്പിച്ചു .

Comments are closed.