ബെല്ലി ഫാറ്റ്; ഇവ ശ്രദ്ധിക്കുക

ശരീരത്തിലെ മറ്റേതൊരു ഭാഗത്തെ ഫാറ്റിനെക്കാളും പെട്ടെന്ന് കുറയ്ക്കാന്‍ സാധിക്കാത്തതാണ് ബെല്ലി ഫാറ്റ് അഥവാ കുടവയര്‍. നിയന്ത്രണമില്ലാത്ത ഭക്ഷണവും വ്യായാമക്കുറവും തന്നെയാണ് ഇതിനു പിന്നിലെ വില്ലന്മാര്‍. നമ്മുടെ ചില ആഹാരശീലങ്ങളും ഇതിലുണ്ട് എന്നുകൂടി ഓര്‍ക്കുക. അവ ഇവയാണ്:

സോഷ്യല്‍ മീഡിയ – ഫെയ്സ്ബുക്കും ഇൻസ്റ്റഗ്രാമും നോക്കിയിരുന്നാല്‍ ബെല്ലി ഫാറ്റ് കൂടുമെന്ന് പഠനം. ഹാര്‍വഡ് ഹെല്‍ത്ത് ബ്ലോഗ്‌ ആണ് ഈ പഠനം നടത്തിയത്.

സ്നാക്സ് – ഇടയ്ക്കിടെ എന്തെങ്കിലും എടുത്തു കൊറിക്കുന്ന ശീലമുണ്ടോ ? എങ്കില്‍ അത് നിര്‍ത്തൂ. ഫാറ്റ്, ഷുഗര്‍, സാള്‍ട്ട് എന്നിവ ഇതുവഴി അമിതമായി ഉള്ളിലെത്തുകയാണ്. സ്നാക്സ് കഴിക്കാന്‍ തോന്നിയാല്‍ പകരം നട്സ്, ബദാം അങ്ങനെ എന്തെങ്കിലും കഴിക്കാം.

പ്രൊബയോടിക്സ് – നമ്മുടെ ഡയറ്റില്‍ പ്രൊബയോടിക്സ് കുറഞ്ഞാല്‍ ബെല്ലി ഫാറ്റ് വേഗമെത്തും. ഗുഡ് ബാക്ടീരിയ ധാരാളമുള്ള യോഗര്‍ട്ട് പോലെയുള്ളവ കഴിക്കുന്നത്‌ ബെല്ലി ഫാറ്റ് കുറയ്ക്കാന്‍ സഹായിക്കും.

മൂഡ്‌ സ്വിങ്സ് – മൂഡ്‌ ഔട്ട്‌ ആകുമ്പോള്‍ വെറുതേ ആഹാരം കഴിക്കുന്ന ശീലമുണ്ടോ. എങ്കില്‍ അത് നിര്‍ത്തൂ. നെഗറ്റീവ് ഫീലിങ്സ് ഏറെ ഉള്ളപ്പോഴാണ് കൂടുതൽപേരും ആഹാരം കൂടുതല്‍ കഴിക്കുന്നത്‌ എന്ന് പഠനങ്ങള്‍ പറയുന്നുണ്ട്.

സോഡ – ഒരു കുപ്പി സോഡയില്‍ 10 ടീസ്പൂണ്‍ ഷുഗര്‍ ആണുള്ളത്. സോഡ സ്ഥിരമാക്കിയാല്‍ വണ്ണം കൂടുമെന്ന് പിന്നെ പറയേണ്ടല്ലോ.

ഇരുത്തം – ഒരേയിരുപ്പില്‍ ജോലി ചെയ്യുന്നവര്‍ ആ ശീലം മാറ്റിയേക്കൂ. ഫാറ്റ് അടിയാന്‍ വേറെ കാരണം ഒന്നും വേണ്ട. ശാരീരികപ്രവര്‍ത്തനങ്ങള്‍ കുറയുന്നത് വയറ്റില്‍ ഫാറ്റ് അടിയാന്‍ കാരണമാകും.

മീല്‍സ് ഉപേക്ഷിക്കേണ്ട – ദീര്‍ഘനേരം ആഹാരം കഴിക്കാതെ ഇരുന്ന ശേഷം പിന്നീട് ആഹാരം കഴിക്കുന്നവര്‍ക്ക് ബെല്ലി ഫാറ്റ് കൂടാന്‍ സാധ്യതയുണ്ട്. അതാതു നേരത്ത് മിതമായ അളവില്‍ കഴിക്കുക.

Comments are closed.