‘ജൂലായ് കാട്രില്‍’ പുതിയ സ്റ്റിൽ പുറത്തുവിട്ടു

അഞ്ജു കുര്യൻ നായികയായി എത്തുന്ന തമിഴ് ചിത്രം ജൂലായ് കാട്രിലിന്റെ പുതിയ സ്റ്റിൽ പുറത്തുവിട്ടു. ആനന്ദ് നാഗാണ് സിനിമയില്‍ നായകവേഷത്തില്‍ എത്തുന്നത്. അമരകാവ്യം, വെട്രിവേല്‍, നേരം തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ താരമാണ് ആനന്ദ്. കെസി സുന്ദരമാണ് ഈ റൊമാന്റിക്ക് കോമഡി ചിത്രം സംവിധാനം ചെയ്യുന്നത്. അഞ്ജുവിനൊപ്പം മലയാളി നടി സംയുക്തയും ചിത്രത്തില്‍ നായികാ വേഷത്തില്‍ എത്തുന്നുണ്ട്. ഹാസ്യ താരം സതീഷും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ജോഷ്യ ശ്രീധര്‍ സംഗീതം നല്‍കിയിരിക്കുന്ന ചിത്രം കാവിയ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ശരവണന്‍ പളനിയപ്പനാണ് നിര്‍മ്മിക്കുന്നത്.

Comments are closed.