ആസിഫ് ചിത്രം ‘ഒ പി 160/18 കക്ഷി അമ്മിണിപ്പിള്ള ഏപ്രിൽ 5 -ന്പ്രദർശനത്തിന് എത്തും

ആസിഫ്‌ അലിയുടെ പുതിയ ചിത്രമായ ഒ പി 160/18 കക്ഷി അമ്മിണിപ്പിള്ള ഏപ്രിൽ 5 -ന്പ്രദർശനത്തിന് എത്തും . ദിന്‍ജിത്ത് അയ്യത്താർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആസിഫ് അലിയുടെ നായികയായി അശ്വതി മനോഹരന്‍ ആണ് എത്തുന്നത്. ആസിഫ് അലി അഭിഭാഷകന്റെ വേഷത്തിൽ എത്തുന്ന ചിത്രമാണ് അമ്മിണി പിള്ള.

അഹമ്മദ് സിദ്ദിഖി, ബേസിൽ ജോസഫ്, വിജയരാഘവൻ, നിർമൽ പാലാഴി, സുധീഷ്, ശ്രീകാന്ത് മുരളി, ലുക്മാൻ, ഹരീഷ് കണാരൻ, ബാബു സ്വാമി, മാമൂക്കോയ, ഉണ്ണിരാജ, സുധി പറവൂർ, ശിവദാസൻ, ഷിബില, സരസ ബാലുശേരി എന്നിവരാണ് മറ്റു താരങ്ങൾ. റഫീഖ് അഹമ്മദിന്റെ വരികൾക്ക് ബിജിബാലും അരുൺ മുരളീധരനും സംഗീതം നിർവഹിക്കുന്നു. ജേക്സ് ബിജോയ് പശ്ചാത്തലസംഗീതം. ഛായാഗ്രഹണം ബാഹുൽ രമേശ്. ചിത്രസംയോജനം സൂരജ് ഇ.എസ്. സാറാ ഫിലിംസിന്‍റെ ബാനറില്‍ റിജു രാജനാണ് ചിത്രത്തിന്റെ നിര്‍മാണം. ചിത്രം ഉടൻ പ്രദർശനത്തിന് എത്തും

Comments are closed.