സൗദിയിൽ മത്സ്യബന്ധന ബോട്ടുകളിലെ സ്വദേശിവൽക്കരണം നീട്ടി

റിയാദ്: സൗദിയിൽ മത്സ്യബന്ധന ബോട്ടുകളിലെ സ്വദേശിവൽക്കരണം നീട്ടിവച്ചു. സാവകാശം നൽകാതെ ഈ മേഖലയിൽ ഉടനടി സൗദിവൽക്കരണം നടപ്പിലാക്കുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ ബോട്ടുടമകൾ അറിയിച്ച പശ്ചാത്തലത്തിലാണ് പരിസ്ഥിതി ജല മന്ത്രാലയത്തിന്റെ നടപടി.

മത്സ്യബന്ധന മേഖലയിലെ സ്വദേശിവൽക്കരണത്തെക്കുറിച്ചു മന്ത്രാലയം കൂടുതൽ പഠനങ്ങൾ നടത്തുമെന്നും അതിനു ശേഷമേ ഇത് നടപ്പിലാക്കുവെന്നും മന്ത്രാലയം അറിയിച്ചു.

മലയാളികളുൾപ്പെടെ മുപ്പത്തിനായിരത്തിലേറെ വിദേശികളാണ് മത്സ്യബന്ധനമേഖലയിൽ ജോലിചെയ്യുന്നത്. ഇവരെ ഒറ്റയടിക്ക് ഒഴിവാക്കിയാൽ പകരം ജോലിക്കായി ഈ മേഖലയിൽ പ്രാഗൽഭ്യമുള്ള സ്വദേശികളെ കിട്ടില്ലെന്ന്‌ ബോട്ടുടമകൾ ചൂണ്ടിക്കാണിച്ചിരുന്നു.ഈ സാഹചര്യത്തിലാണ് സ്വദേശിവൽക്കരണം നീട്ടിവെയ്ക്കാൻ മന്ത്രാലയം തീരുമാനിച്ചത്.

Comments are closed.