സ​ർ​വി​സി​ൽ​നി​ന്ന്​ വി​ര​മി​ക്കാ​ൻ ആ​റു​മാ​സം ബാ​ക്കി​യു​ള്ള​വ​രെ​ ഡി ജി പി നിയമനത്തിന് പരിഗണിക്കും

ന്യൂ​ഡ​ൽ​ഹി: സ​ർ​വി​സി​ൽ​നി​ന്ന്​ വി​ര​മി​ക്കാ​ൻ ആ​റു​മാ​സം ബാ​ക്കി​യു​ള്ള​വ​രെ​യും സം​സ്​​ഥാ​ന പൊ​ലീ​സ്​ മേ​ധാ​വി​യു​ടെ നി​യ​മ​ന​ത്തി​ന് പ​രി​ഗ​ണി​ക്കാ​മെ​ന്ന് ചീ​ഫ് ജ​സ്​​റ്റി​സ് അ​ധ്യ​ക്ഷ​നാ​യ ​ബെഞ്ച് ഉ​ത്ത​ര​വി​ട്ടു. പൊ​ലീ​സ്​ പ​രി​ഷ്​​കാ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ സം​സ്ഥാ​ന പൊ​ലീ​സ് മേ​ധാ​വി​മാ​രു​ടെ നി​യ​മ​ന​ത്തി​ന്​ നേ​ര​ത്തേ പു​റ​പ്പെ​ടു​വി​ച്ച മാ​ര്‍ഗ​നി​ര്‍ദേ​ശ​ങ്ങ​ളി​ല്‍ ഇ​ള​വു​വ​രു​ത്തി​യാ​ണ്​ സു​പ്രീം​കോ​ട​തി പു​തി​യ ഉ​ത്ത​ര​വ്​ പു​റ​പ്പെ​ടു​വി​ച്ച​ത്.
നി​ല​വി​ലെ മാ​ർ​ഗ​നി​ര്‍ദേ​ശം മ​റ​യാ​ക്കി പ​ല സം​സ്ഥാ​ന​ങ്ങ​ളും അ​ർ​ഹ​ത​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രെ അ​വ​ഗ​ണി​ക്കു​ന്നു എ​ന്ന പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഉ​ത്ത​ര​വി​ലെ ഭേ​ദ​ഗ​തി. ര​ണ്ടു​വ​ര്‍ഷം സ​ര്‍വി​സ് കാ​ലാ​വ​ധി ശേ​ഷി​ക്കു​ന്ന​വ​രെ മാ​ത്ര​മേ പ​രി​ഗ​ണി​ക്കാ​വൂ എ​ന്നാ​യി​രു​ന്നു മു​ന്‍ ഉ​ത്ത​ര​വ്. ഡി.​ജി.​പി നി​യ​മ​ന​ത്തി​നു​ള്ള യൂ​നി​യ​ൻ പ​ബ്ലി​ക്​ സ​ർ​വി​സ്​ ക​മീ​ഷ​ന്റെ ശു​പാ​ർ​ശ​യും നി​യ​മ​ന​ത്തി​നു​ള്ള പ​ട്ടി​ക ത​യാ​റാ​ക്കു​ന്ന​തും തീ​ർ​ത്തും മെ​റി​റ്റ്​ അ​ടി​സ്​​ഥാ​ന​ത്തി​ലാ​യി​രി​ക്ക​ണ​മെ​ന്ന്​ ചീ​ഫ് ജ​സ്​​റ്റി​സ് ര​ഞ്​​ജ​ൻ ഗൊ​ഗോ​യി അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച്​ വ്യ​ക്​​ത​മാ​ക്കി. നി​ല​വി​ലെ ഉ​ത്ത​ര​വി​ൽ മാ​റ്റം വ​രു​ത്ത​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ഉ​ത്ത​ർ​പ്ര​േ​ദ​ശി​ലെ മു​ൻ ഡി.​ജി.​പി പ്ര​കാ​ശ്​ സി​ങ്ങാ​ണ്​ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

Comments are closed.