ഹ്യുണ്ടായി എലൈറ്റ് i20 യുടെ വിലയ്ക്ക് ടൊയോട്ട യാരിസ്

കഴിഞ്ഞവര്‍ഷം മെയ്മാസമാണ് യാരിസുമായി ടൊയോട്ട ഇന്ത്യയില്‍ ചുവടുറപ്പിച്ചത്. സി സെഗ്മന്റ് സെഡാന്‍ നിരയില്‍ ടൊയോട്ട കൊണ്ടുവന്ന ആദ്യ മോഡല്‍. തുടക്കത്തില്‍ ഉപഭോക്താക്കളുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ യാരിസിന് കഴിഞ്ഞെങ്കിലും ഇപ്പോള്‍ ദയനീയമാണ് കാറിന്റെ വില്‍പ്പന. ഡിസംബറില്‍ 389 യൂണിറ്റ്. ജനുവരിയില്‍ 343 യൂണിറ്റ്. ഫെബ്രുവരിയില്‍ 350 യൂണിറ്റ്. ടൊയോട്ട ബാഡ്ജിനും പ്രീമിയം ഫീച്ചറുകള്‍ക്കും യാരിസിന്റെ പ്രചാരം കൂട്ടാന്‍ കഴിയുന്നില്ലെന്ന് സാരം.
എന്നാല്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന വമ്പന്‍ ഓഫര്‍ ആനുകൂല്യങ്ങള്‍ യാരിസിന്റെ വില്‍പ്പനയെ സ്വാധീനിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. ഈ മാര്‍ച്ച് മാസം യാരിസില്‍ 1.34 ലക്ഷം രൂപ വരെ വിലക്കിഴിവ് ഉപഭോക്താക്കള്‍ക്ക് ലഭിക്കും. അതായത് ഹ്യുണ്ടായി എലൈറ്റ് i20 ഹാച്ച്ബാക്കിന്റെ വിലനിലവാരമേ ഇപ്പോള്‍ യാരിസിനുള്ളൂ. ഡിസ്‌കൗണ്ട് കിഴിച്ചുള്ള വില താരതമ്യപ്പെടുത്തിയാല്‍ ഫോക്‌സ്‌വാഗണ്‍ പോളോ GT TSI മോഡലിനെക്കാളും കുറഞ്ഞ വിലയില്‍ ടൊയോട്ട യാരിസ് വില്‍പ്പനയ്‌ക്കെത്തുന്നു.

Comments are closed.