കരീനയുടെ മകൻ തൈമൂറിന്റെ നഴ്സിന്റെ ശമ്പളം കേട്ടാൽ ഞെട്ടരുത് !!

മുംബൈ: കരീന-,സെയ്ഫ് ദമ്പതികളേക്കാള്‍ സാമൂഹിക മാധ്യമങ്ങളിൽ  ശ്രദ്ധയാകർഷിക്കുന്നത്  അവരുടെ മകന്‍ തൈമൂര്‍ അലി ഖാനാണ്. രണ്ടര വയസ്സുകാരനായ തൈമൂറിന് ലഭിക്കുന്ന മാധ്യമ ശ്രദ്ധ കരീനയെയും സെയ്ഫിനെയും അലോസരപ്പെടുത്തുണ്ട്. തൈമൂറിനെ പരിചരിക്കുന്ന ആയയുടെ ശമ്പളത്തെ കുറിച്ച് മാസങ്ങള്‍ക്ക് മുന്‍പ് വാര്‍ത്തകള്‍ വന്നിരുന്നു. ഒന്നരലക്ഷം രൂപയാണ് ആയയുടെ ഒരു മാസത്തെ ശമ്പളമെന്ന് പ്രചരണങ്ങളുണ്ടായിരുന്നു. ഇതിന് മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് കരീനയിപ്പോള്‍.

ഒരു ശരാശരി സര്‍ക്കാര്‍ ഉദ്യോഗസ്ഥനേക്കാള്‍ ശമ്പളം ആയ വാങ്ങുന്നുണ്ടോ എന്ന ചോദ്യത്തിന്ചുട്ട മറുപടിയുമായി കരീന രംഗത്ത് .എന്തിനാണ് ഞങ്ങളുടെ വീട്ടിലെ കാര്യം മറ്റുള്ളവര്‍ അറിയുന്നത്.എന്റെ കുഞ്ഞ് സന്തോഷത്തോടെയും സുഖത്തോടെയും ഇരിക്കുന്നതിന് വിലയിടാന്‍ കഴിയുമോയെന്നും തൈമൂര്‍ സംതൃപ്തനാണെങ്കില്‍ ആയയുടെ ശമ്പളത്തെക്കുറിച്ച് മറ്റുള്ളവര്‍ ചിന്തിക്കുന്നതെന്തിനെന്നും കരീന പറഞ്ഞു.

Comments are closed.