ബോളിവുഡ് ചിത്രം “കലങ്ക്” : പുതിയ സ്റ്റിൽ പുറത്തുവിട്ടു

അഭിഷേക് വർമൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ബോളിവുഡ് ചിത്രമാണ് “കലങ്ക്”. ചിത്രത്തിലെ പുതിയ സ്റ്റിൽ പുറത്തുവിട്ടു. ചിത്രം ഏപ്രിലിൽ പ്രദർശനത്തിന് എത്തും. വരുൺ ധവാൻ നായകനാകുന്ന ചിത്രത്തിൽ ആലിയ ഭട്ട്, മാധുരി ദീക്ഷിത്, സോനാക്ഷി സിൻഹ, ആദിത്യ റോയി കപൂർ, സഞ്ജയ് ദത്ത് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. കരൺ ജോഹർ ആണ് ചിത്രം നിർമിക്കുന്നത്. പ്രീതം ആണ് ചിത്രത്തിൻറെ സംഗീതം ഒരുക്കുന്നത്.

Comments are closed.