കുവൈത്തിൽ സ്വകാര്യ മേഖലയിലെ വാർഷികാവധി 35 ദിവസമായി വർധിപ്പിച്ചേക്കില്ല

കുവൈത്ത്: കുവൈത്തിൽ സ്വകാര്യ മേഖലയിലെ വാർഷികാവധി 35 ദിവസമായി വർധിപ്പിക്കണമെന്ന നിർദേശത്തിൽ നിന്ന് സർക്കാർ പിന്മാറുന്നതായി സൂചന. അവധി കൂട്ടരുതെന്നാവശ്യപ്പെട്ട്പാർലമെന്റ് അഗങ്ങൾ രംഗത്തുവന്ന സാഹചര്യത്തിലാണ് പിന്മാറ്റം.

സ്വകാര്യ മേഖലയിൽ തൊഴിലെടുക്കുന്ന സ്വദേശികൾക്ക് നൽകിവരുന്ന സാമൂഹിക സുരക്ഷാ വിഹിതത്തിൽ കുറവുവരുത്താതെ വാർഷികാവധി നിലവിലുള്ള 30 ദിവസത്തിൽനിന്ന് 35 ആയി വർധിപ്പിക്കാൻ സർക്കാറിനെതിർപ്പുണ്ടായിരുന്നില്ല. സ്വകാര്യ മേഖലയിലെ വിദേശികൾക്കും സ്വദേശികൾക്കും വാർഷികാവധി വർധിപ്പിക്കുന്ന രീതിയിൽ തൊഴിൽനിയമത്തിൽ ഭേദഗതി വരുത്തണമെന്ന നിർദേശം പാർലമെൻറ് കഴിഞ്ഞയാഴ്ച ഏകകണ്ഠമായി അംഗീകരിക്കുകയും ചെയ്തു.

എന്നാൽ ഇതു വഴി ഉണ്ടാക്കുന്ന സാമ്പത്തിക ബാധ്യതയെകുറിച്ച് ആസൂത്രണ മന്ത്രി സംസാരിക്കുന്നതാണ് ഇപ്പോൾ സംസാധ്യമുണ്ടാക്കുന്നത്. പാർലമെൻറിൻറ ആരോഗ്യ കാര്യ സമിതി മേധാവി ഹമൂദ് അൽ ഖുദൈർ എം.പി സർക്കാറിനോട് നിർദേശത്തെ പിന്തുണക്കണമെന്ന് അഭ്യർഥിച്ചു. കൂടുതൽ സ്വദേശികളെ സ്വകാര്യ മേഖലയിലേക്ക് ആകർഷിക്കാൻ നിർദേശം സഹായിക്കും. പാർലമെൻറ് അംഗീകരിച്ച നിർദേശത്തിൽനിന്ന് പിൻവാങ്ങുന്നത് അവരെ നിരാശരാക്കുമെന്നും അദ്ദേഹം വ്യക്തമാക്ക്കി.

Comments are closed.