ബേബി പൗഡറുകൾ സുരക്ഷിതമല്ല 

കുഞ്ഞുവാവയുടെ മേനി പൂപോലെ തിളങ്ങാൻ, പട്ടുപോലത്തെ ചർമ്മത്തിനെന്നെല്ലാം ആകർഷകമായ വരികളുമായി ബേബി പൗഡറുകൾ വിപണി കീഴടക്കുമ്പോൾ നാം യഥാർഥത്തിൽ ചിന്തിച്ചിട്ടുണ്ടോ?? ഇവയൊക്കെ അത്ര നല്ലതാണോ?? അല്ല , എന്നാണ് ഒട്ടുമിക്ക ഡോക്ടർമാരും പറയുന്നത്. കുഞ്ഞുങ്ങളുടടെ ശരീരം വളരെ നേർത്തതാണ്, അതിനാൽ പൗഡർ ഉപയോ​ഗം വളരെ ശ്രദ്ധിച്ച്തന്നെ വേണം. മുഖം വെട്ടിത്തിളങ്ങാൻ കുഞ്ഞുങ്ങൾക്ക് ബേബി പൗഡർ വാരി വിതറണം എന്നില്ല, സ്വാഭാവികമായും എല്ലാ കുഞ്ഞുങ്ങളം സുന്ദരീ സുന്ദരൻമാരാണ്. അത്യാവശ്യമെങ്കിൽ ഡയപ്പർ വെക്കുന്നിടത്തും, കൈകാൽ മടക്കുകളിലും ഈർപ്പം വലിച്ചെടുക്കാനുമായി മറ്റും ഉപയോ​ഗിക്കാമെന്നുമാത്രം. എല്ലാ കുഞ്ഞുങ്ങൾക്കും പൗഡർ സുരക്ഷിതമല്ല, ചർമ്മരോ​ഗങ്ങളും, അലർജിയുമടക്കം പിടിപെടാനുള്ള സാധ്യതയുള്ളതിനാൽ കഴിവതും പൗഡർ പോലുള്ളവ ഉപയോ​ഗിക്കാതിരിയ്ക്കുക.

 

Comments are closed.