അ​ഗർബത്തികൾ ആരോ​ഗ്യം ഇല്ലാതാക്കുമോ…

ഇന്ന് എല്ലാ മതസ്ഥരുടെയും ആരാധനാനുഷ്ഠാനങ്ങളില്‍ ഒഴിച്ചു കൂടാന്‍ പറ്റാത്ത സ്ഥാനമാണ് അഗര്‍ബത്തികള്‍ക്കുള്ളത്‍. ചുരുക്കി പറഞ്ഞാൽ എന്തിനും ഏതിനും അ​ഗർബത്തികൾ കത്തിക്കുന്ന ശീലം നമുക്കുണ്ട്. ആത്മീയമായി സമാധാനവും അഭിവൃദ്ധിയും അതിലൂടെ കൈവരിക്കാന്‍ കഴിയുന്നു എന്നും വിശ്വാസിക്കുന്നവരാണ് അധിക പേരും. അ​ഗർബത്തികൾ കത്തിക്കാൻ ഓരോരോ കാരണങ്ങൾ തേടുന്നവരാണ് നമ്മൾ. എന്നാല്‍ പുതിയ പഠനം പറയുന്നത് ഞെട്ടലോടെയല്ലാതെ വായിക്കാന്‍ കഴിയില്ല. ഇങ്ങനെ അ​ഗർബത്തികൾസ്ഥിരമായി കത്തിക്കുന്നവരാണോ നിങ്ങൾ?? എന്നാൽ അറിയുക അഗര്‍ബത്തികളില്‍ നിന്നും പുറത്ത് വരുന്ന പുക ക്യാന്‍സര്‍ ഉണ്ടാക്കുമെന്നാണ് പഠനം തെളിയിക്കുന്നത്. അതിശയമെന്തെന്നാല്‍, സിഗരറ്റിനെക്കാളും ഹാനികരമാണ് അഗര്‍ബത്തികള്‍ എന്നതാണ്. ഇവയില്‍ നിന്നും പുറത്ത് വരുന്ന പുകയിലെ ചെറു കണികകള്‍ അന്തരീക്ഷത്തില്‍ വ്യാപിക്കുകയും ആളുകള്‍ അത് ശ്വസിക്കുക വഴി ശ്വാസകോശത്തില്‍ തങ്ങി നില്‍ക്കുകയും ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുകയും ചെയ്യുന്നു. ഇവയുടെ സുഗന്ധത്തിനായി ഉപയോഗിക്കുന്ന രാസവസ്തുക്കളും ഒരുപോലെ അപകടം തന്നെയാണ്.

Comments are closed.