അബുദാബി പ്രസിഡൻഷ്യൽ കൊട്ടാരത്തിന്റെ വാതിലുകൾ സന്ദർശകർക്കായി തുറന്നു

അബുദാബി: അബുദാബി പ്രസിഡൻഷ്യൽ കൊട്ടാരത്തിന്റെ വാതിലുകൾ സന്ദർശകർക്കായി തുറന്നു. മാത്രമല്ല പ്രസിഡൻഷ്യൽ കൊട്ടാരത്തിന് ഇനി പുതിയ പേരായിരിക്കുമെന്ന പ്രേത്യേകതയുമുണ്ട്. രാഷ്ട്രത്തിന്റെ കൊട്ടാരം എന്നർഥം വരുന്ന ‘ഖസ്ർ അൽ വതൻ’ എന്നായിരിക്കും കൊട്ടാരം ഇനി അറിയപ്പെടുക.

യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തും അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധ സേന ഉപസർവ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവർ ചേർന്നാണ് കൊട്ടാരം സന്ദർശകർക്കായി സമർപ്പിച്ചത്.

Comments are closed.