റാഫേൽ കരാറിൽ മോദിക്കെതിരെ കൊടുങ്കാറ്റായി രാഹുൽ

മോദി സർക്കാരിന്റെ കള്ളത്തരങ്ങൾ കയ്യോടെ പിടികൂടാൻ കോൺഗ്രസ്സ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ കഴിഞ്ഞ് ആരുമില്ല. അതിവിദഗ്ത്തമായി മോദിസർക്കാരും ഫ്രാൻസും തമ്മിൽ ഒപ്പുവെച്ച റാഫേൽ കരാറിന്റെ തട്ടിപ്പുകളും വെട്ടിപ്പുകളും പുറത്തേക്ക് കൊണ്ടുവന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകച്ചുകൊണ്ടിരിക്കുകയാണ് രാഹുൽ . റാഫേൽ വിമാനങ്ങൾ വാങ്ങാൻ ചെലവായ തുക സർക്കാർ വെളിപ്പെടുത്തണമെന്നും പ്രധാനമന്ത്രി നേരിട്ട് പാരീസിൽ പോയി റാഫേൽ ഇടപാടിൽ മാറ്റം വരുത്തിയത് എന്തിനാണെന്നും വ്യക്തമാക്കണമെന്നാണ് രാഹുൽ ഗാന്ധി ആവശ്യപ്പെടുന്നത്.

റാഫേൽ ഇടപാട് താമസിപ്പിച്ചത് പ്രധാനമന്ത്രിയാണ്. അനിൽ അംബാനിക്ക് വേണ്ടി മോദി കരാർ വൈകിപ്പിക്കുകയാണ് ചെയ്യുന്നത് . റാഫേൽ കരാർ എച്ച്.എ.എൽ ജീവനക്കാരുടെ അവകാശമാണ് . എച്ച്.എ.എല്ലിന്റെ എഴുപത് വര്ഷത്തെ രാജ്യസ്നേഹത്തെയും കഠിനാധ്വാനത്തെയും കേന്ദ്രസർക്കാർ അടിച്ചുതാഴ്ത്തിക്കൊണ്ടാണ് റിലയന്‍സ് ഉടമ അനില്‍ അംബാനിയുമായി കൂട്ടുപിടിച്ചാണ് കരാറിൽ ഒപ്പുവെച്ചത് . റാഫേൽ കരാറിൽ ഇന്ത്യയും ഫ്രഞ്ച് സർക്കാരും ഒപ്പിടുമെന്ന് 10 ദിവസം മുമ്പ് അനില് അംബാനി എങ്ങനെ അറിഞ്ഞുവെന്ന് രാഹുല് ഗാന്ധി വാർത്താസമ്മേളനത്തിൽ ചോദിക്കുകയുണ്ടായി. പ്രതിരോധമന്ത്രിക്കോ, പ്രതിരോധ സെക്രട്ടറിക്കോ മുതിര്ന്ന ഉദ്യോഗസ്ഥര്ക്കോ അറിയാത്ത കാര്യം എങ്ങനെ അംബാനി അറിഞ്ഞു. രാജ്യ സുരക്ഷയെ അവഗണിച്ച് കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇക്കാര്യം അംബാനിയോട് വെളിപ്പെടുത്തിയെതെന്ന് രാഹുൽ വ്യക്തമാക്കി. ഇടപാട് നടക്കുന്നതിനു മുമ്പ് അംബാനി ഫ്രഞ്ച് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയെന്നും ഇക്കാര്യം വെളിപ്പെടുത്തുന്ന ഇമെയിൽ രാഹുൽ പുറത്തു വിടുകയുണ്ടായി . റാഫേല് കരാറില് പ്രധാനമന്ത്രി നരേന്ദ്ര മോദി അനില് അംബാനിയുടെ ഇടനിലക്കാരനായി പ്രവര്ത്തിച്ചുവെന്നും രാഹുൽ ആരോപിച്ചു.

എന്നാൽ രാഹുൽ ഗാന്ധിയുടെ ആരോപണത്തെ ഫ്രഞ്ച് വിദേശകാര്യ മന്ത്രാലയം തള്ളിക്കളയുകയാണ് ചെയ്തത്. . ചില വിവരങ്ങൾ രഹസ്യമാക്കി വെക്കാനുള്ള ഉടമ്പടി റാഫേല് ഇടപാടിനും ബാധകമാണെന്നും 2008ലാണ് കരാര് വ്യവസ്ഥകള് ഒപ്പുവെച്ചതെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

കരാറിൽ നിന്നും ലഭിച്ച പണം ഉപയോഗിച്ച് പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുകയാണെന്നും ചൈനയോട് താൽപ്പര്യം കാണിക്കുകയാണെന്നും രാഹുൽ ആരോപിക്കുന്നു. 30000 കോടിയുടെ അഴിമതിയിൽ പങ്കാളികളായവരെകുറിച്ച് അന്വേഷണം ഇല്ല എന്നും രാഹുല് കുറ്റപ്പെടുത്തുന്നു. റാഫേൽ അഴിമതിയിലൂടെ ലാഭം കൊയ്യുന്നത് മോദി സർക്കാരും അനിൽ അംബാനിയുമാണെന് രാഹുൽ ആരോപിക്കുന്നു.

Comments are closed.