റാഫേൽ ഇടപാടിൽ വ്യത്യസ്തമായി നിർമല സീതാരാമൻ

റാഫേൽ കരാറിൽ പ്രതിരോധ ഇടപാടുകളും പ്രതിരോധത്തിലെ ‘ഇടപാടുകളും’ തമ്മിൽ വ്യത്യാസമുണ്ടെന്ന് പ്രതിരോധമന്ത്രി നിർമല സീതാരാമൻ ലോക്സഭയിൽ പറയുകയുണ്ടായി . റഫാൽ ഇടപാടിനെപ്പറ്റിയുള്ള ചർച്ചയിൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎയെ ഉന്നമിട്ടുകൊണ്ടാണ് മന്ത്രി ഇക്കാര്യം പറഞ്ഞത് . പണമില്ലാത്തതു കൊണ്ട് കോണ്‍ഗ്രസ് സര്‍ക്കാര്‍ റാഫേല്‍ കരാറില്‍ ഒപ്പുവച്ചില്ലെന്നും ‘ട്രഷറി സുരക്ഷ’യ്ക്കു വേണ്ടി സാമൂഹ്യ സുരക്ഷയെ ഒഴിവാക്കിയെന്നും പ്രതിരോധ മന്ത്രി പറഞ്ഞു.

രാജ്യസുരക്ഷയാണ് പ്രധാനം . ആരാണ് അധികാരത്തിലെന്നതു വിഷയമല്ലെന്നും അവർ പറയുകയുണ്ടായി . റഫാൽ യുദ്ധവിമാന ഇടപാട് രാജ്യത്തിന് അത്യാവശ്യമായിരുന്നു. ദേശസുരക്ഷയെ മുൻനിർത്തിയുള്ള പ്രതിരോധ ഇടപാടാണു മോദി സർക്കാർ നടത്തിയത് . 2016 സെപ്റ്റംബറിൽ 36 വിമാനങ്ങൾക്കായി രണ്ടു രാജ്യങ്ങൾ തമ്മിലുണ്ടാക്കിയ കരാറാണിത്. 2019 സെപ്റ്റംബറിൽ ആദ്യത്തെയും 2022ൽ അവസാനത്തെയും വിമാനങ്ങൾ കൈമാറും. പ്രതിരോധ ഇടപാടുകൾ അവതാളത്തിലാക്കിലാക്കിയത് കഴിഞ്ഞ യുപിഎ സർക്കാരാണ്. അനില്‍ അംബാനിക്കു വേണ്ടി 36 എയര്‍ക്രാഫ്റ്റുകള്‍ക്കു വേണ്ടി കൂടുതല്‍ പണം മുടക്കിയെന്നാണ് ബി.ജെ.പി സര്‍ക്കാരിനെതിരെ കോൺഗ്രസ്സ് ആരോപിക്കുന്നത് . എന്നാല്‍ ഇതു തെറ്റിദ്ധരിപ്പിക്കലാണെന്ന് നിര്‍മല പറഞ്ഞു. പറക്കുന്ന കണ്ടീഷനില്‍ 18 ജെറ്റുകള്‍ വാങ്ങാനായിരുന്നു യു.പി.എ പദ്ധതിയെന്നും എന്‍.ഡി.എ അത് 36 ആക്കി ഉയര്‍ത്തിയെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു.

Comments are closed.