അന്യസംസ്ഥാന തൊഴിലാളിയെ കഴുത്തറുത്തു കൊന്നു

തിരുവനന്തപുരം: ആറ്റിങ്ങൽ പൂവൻപാറയിൽ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്തു കൊന്നു. പൂവമ്പാറയിലെ ഹോളോബ്രിക്സ് കമ്പനിയിലാണ് ഇതരസംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. പൂവമ്പാറയിൽ പ്രവർത്തിക്കുന്ന മോഹനകുമാറിന്റെ ഉടമസ്ഥതയിൽ ഉള്ള എ.എം ഹോളോബ്രിക്സ് കമ്പനിയിലെ ഓഫീസിനുള്ളിൽ കസേരയിലാണ് രാവിലെ മൃതദേഹം കണ്ടത്. ഹോളോ ബ്രിക്സ് കമ്പനിയിലെ തൊഴിലാളിയായ വിമൽ (30) ആണ് കൊല്ലപ്പെട്ടത്. കൂടെയുണ്ടായിരുന്ന സഹപ്രവർത്തകൻ അമൽ ഒളിവിലാണ്. 

Comments are closed.