അഴിമതിയിൽ കുളിച്ച് റാഫേൽ

റാഫേല്‍ കരാര്‍ അഴിമതിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മേദിയേയും കേന്ദ്ര സര്‍ക്കാറിനേയും കുരുക്കിലാക്കുന്ന പുതിയ തെളിവുകള്‍ പുറത്തുവന്നു . കരാറില്‍ രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളെ ഒഴിവാക്കിക്കൊണ്ടായിരുന്നു അംബാനിയുടെ കമ്പനിക്ക് വിമാനം നിര്‍മ്മിക്കാനുള്ള കരാര്‍ നൽകിയത് . ഇതില്‍ വലിയ രീതിയിലുള്ള ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികൾ വാദിച്ചു . കരാർ വഴി അംബാനിയുടെ കമ്പനിക്ക് ലഭിക്കുന്നത് മുപ്പതിനായിരം കോടി രൂപയാണ്. 2015 ഏപ്രിയില്‍ നടന്ന പ്രധാനമന്ത്രിയുടെ ഫ്രാന്‍സ് സന്ദര്‍ശനത്തിലാണ് 60000 കോടിയുടെ റാഫേല്‍ കരാറില്‍ ഇരുരാജ്യങ്ങളും സംയുക്തമായി ഒപ്പുവെച്ചത്.

കരാര്‍ പ്രകാരം ഫ്രഞ്ച് പോര്‍വിമാന നിര്‍മ്മാതാക്കളായ ഡസോള്‍ട്ട് ഏവിയേഷനും റിലയന്‍സ് ഡിഫന്‍സ് ലിമിറ്റഡുമാണ് വിമാനം നിർമ്മിക്കുന്നത് .രാജ്യത്തെ നിരവധി പൊതുമേഖലാ സ്ഥാപനങ്ങളെ ഒഴിവാക്കി കൊണ്ടാണ് മോദി സർക്കാർ നീങ്ങുന്നത് . എന്നാല്‍ മോദിയുടെ ഫ്രാന്‍സ് സന്ദര്‍ശനത്തിന് പത്തുദിവസം മാത്രം മുമ്പ് അഞ്ചുലക്ഷം രൂപ മുതല്‍ മുടക്കില്‍ രൂപീകരിച്ച പുതിയ കമ്പനിയാണ് റിലയന്‍സ് ലിമിറ്റഡ് എന്ന് തെളിയിക്കുന്ന റിപ്പോർട്ടുകൾ പുറത്തുവന്നു . വിദേശ കാര്യമന്ത്രാലയ വെബ്‌സെറ്റില്‍ നിന്നാണ് കമ്പനിയുടെ വിശദവിവരങ്ങള്‍ ലഭിച്ചത്. മന്‍മോഹന്‍ സിങിന്റെ ഭരണകാലത്ത് പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക് ലിമിറ്റഡിനായിരുന്നു (എച്ച്.സി.എല്‍) വിമാനനത്തിന്റെ നിർമാണ ചുമതല . എന്നാല്‍ ഇതു മറികടന്ന് സ്വകാര്യസ്ഥാപനമായ ഒരു പുതിയ കമ്പനിക്ക് കരാര്‍ നല്‍കിയതിനു പിന്നിലെ കാരണം എന്താണെന്ന് സര്‍ക്കാര്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഇതോടെ രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയാണ് റാഫേല്‍ കരാര്‍ എന്ന കോണ്‍ഗ്രസിന്റെ വാദം ശക്തിയാർജ്ജിച്ചുകൊണ്ടിരിക്കുകയാണ്‌.

അറുപതിനായിരം കോടി രൂപയ്ക്ക് 36 റാഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിനാണ് ഫ്രാന്‍സുമായി മോദിസര്‍ക്കാര്‍ ഒപ്പിട്ടിരിക്കുന്നത്. നേരത്തെ യുപിഎ ഭരണകാലത്തെ റാഫേല്‍ ഉടമ്പടി പ്രകാരം 126 വിമാനങ്ങളും വിമാനത്തിന്റെ സാങ്കേതിക വിദ്യയും ഇന്ത്യയ്ക്കും കൈമാറമെന്നും ധാരണയുണ്ടായിരുന്നു. എന്നാല്‍ ഈ കരാര്‍ മാറ്റംവരുത്തിയാണ് പുതിയ കരാര്‍ ഒപ്പുവെച്ചിരിക്കുന്നത് . എച്ച്.സി.എല്ലിനെ ഒഴിവാക്കികൊണ്ടുള്ള യാതൊരു ഉപകരണങ്ങളും നിര്‍മ്മിച്ച് മുന്‍പരിചയമില്ലാത്ത പുതിയ സ്ഥാപനത്തിന് കരാര്‍ നല്‍കിയ വിവരം പുറത്തുവന്നത് മോദി സർക്കാരിന് തിരിച്ചടിയായി മാറിയിരിക്കുകയാണ്.

Comments are closed.