ചിതറ ബഷീർ കൊലപാതകം

2019 മാർച്ച് രണ്ടിനാണ് കൊല്ലം കടയ്ക്കലിൽ  70-കാരനെ  അയൽവാസി കുത്തിക്കൊലപ്പെടുത്തിയത്. ചിതറ മഹാദേവർകുന്ന് സ്വദേശിയായ ബഷീറിനെ അയൽവാസിയായ ഷാജഹാനാണ് കൊലപ്പെടുത്തിയത്. സി.പി.എം പ്രവർത്തകനായ ബഷീറിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ചിതറ പഞ്ചായത്തില് മാർച്ച് മൂന്നിന് സി.പി.എം ഹർത്താൽ ആഹ്വാനം ചെയ്തു.

പെരിയ കൊലപതാകം കെട്ടടങ്ങുന്നതിനു മുമ്പാണ് ബശീറിന്റെ കൊലപാതകവും നടന്നത്. മാർച്ച് രണ്ടിന് ഉച്ചതിരിഞ്ഞാണ് സംഭവം നടന്നത്. കടക്കൽ ചന്തയിലെ മരച്ചീനി കച്ചവടക്കാരനായിരുന്നു കൊല്ലപ്പെട്ട ബഷീർ .ഇരട്ടപേര് വിളിച്ചതിനെ ചൊല്ലി ബഷീറും ഷാജഹാനും തമ്മിൽ വാക്കേറ്റത്തിലേർപ്പെട്ടു . വാക്കേറ്റം മൂർഛിച്ചതോടെ ഷാജഹാൻ കയ്യിലിരുന്ന കത്തി ഉപയോഗിച്ച് വീടിന് പുറത്ത് നില്ക്കുകയായിരുന്ന ബഷീറിനെ ഒരു പ്രകോപനവുമില്ലാതെ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു . ഒൻപതുത്തവണ ഷാജഹാൻ ബഷീറിനെ കുത്തിയെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. തുടർന്ന്ർ നാട്ടുകാരുടെ നേതൃത്വത്തിൽ ബഷീറിനെ ആശുപത്രീയിൽ പ്രവേശിപ്പിക്കിച്ചെങ്കിലും ജീവൻ നഷ്ടപ്പെട്ടിരുന്നു . നെഞ്ചില്‍ ഏറ്റ രണ്ട് കുത്തുകളാണ് മരണത്തിന് കാരണം. കൊലപാതകം നടത്തിയ ഷാജഹാനെ നാട്ടുകർ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. രണ്ടുമാസം മുമ്പ് സ്വന്തം സഹോദരനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയാണ് ഷാജഹാൻ . കോൺഗ്രസ്സ് പ്രവർത്തകനായ ഷാജഹാൻ ബഷീറിനെ മനഃപൂർവം കൊലപ്പെടുത്തുകയായിരുന്നുവെന്ന് സി.പി.എം ആരോപിച്ചു.

അതേസമയം , ബഷീറിന്റെ കൊലപാതകം കോൺഗ്രസിന്‍റെ പകരം വീട്ടലാണെന്ന് ആരോപിച്ചു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രംഗത്തുവന്നു . കാസർകോട് രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊല്ലപ്പെട്ട സംഭവത്തിൽ തിരിച്ചടി ഉണ്ടാകുമെന്നായിരുന്നു കോൺഗ്രസ് അന്ന് പ്രതികരിച്ചത്. ആ തിരിച്ചടി കൊല്ലം ചിതറയിൽ കോൺഗ്രസ് നടപ്പാക്കിയിരിക്കുകയാണെന്ന് കോടിയേരി പറഞ്ഞു. കൊല്ലം ജില്ലയിൽ അടുത്തിടെ കോൺഗ്രസ് നടത്തുന്ന രണ്ടാമത്തെ രാഷ്ട്രീയ കൊലപാതകമാണ് ബഷീറിന്‍റേതെന്ന് കോടിയേരി പറഞ്ഞു. ഡിസംബർ 29 ന് കൊട്ടാരക്കരയക്ക് അടുത്തുള്ള പവിത്രേശ്വരത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറി ദേവദത്തനെ കോൺഗ്രസ് കൊലപ്പെടുത്തിയിരുന്നു. കോൺഗ്രസിനുവേണ്ടി പ്രവർത്തിക്കുന്ന കൊലയാളിസംഘങ്ങൾ തന്നെ കൊല്ലം ജില്ലയിലുണ്ടെന്നും കോടിയേരി ആരോപിച്ചു.

എന്നാൽ പ്രതി ഷാജഹാൻ കോൺഗ്രസ്സ് പ്രവർത്തകനല്ലെന്ന് സഹോദരൻ സുലൈമാൻ പറഞ്ഞു. ഒരു പാർട്ടിയിലും ജേഷ്ടൻ പ്രവർത്തിക്കുന്നില്ലെന്നും സിപിഎം കുപ്രചാരണം നടത്തുകയാണെന്നും സഹോദരൻ വാദിച്ചു. കൊലപാതകം രാഷ്ട്രീയ പ്രേരിതമാണെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയെ തള്ളി കൊല്ലപ്പെട്ട ബഷീറിന്റെ കുടുംബവും രംഗത്തെത്തിയിരുന്നു. ബഷീറിന്റെ കപ്പ കച്ചവടവുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിന് കാരണമായതെന്ന് ബഷീറിന്റെ സഹോദരി പറഞ്ഞു. കൊലപാകത്തിൽ വ്യാജ പ്രചാരണം നടത്തി ര‌ാഷ്ട്രീയ മുതലെടുപ്പിനുള്ള ശ്രമമാണ് സിപിഎം നടത്തുന്നതെന്നും ഷാജഹാന് പാർട്ടിയുമായി യാതൊരു ബന്ധവുമില്ലെന്നും കോൺഗ്രസ് വ്യക്തമാക്കി.

എന്നാൽ ബഷീറിനെ കൊന്നത് ഇരട്ടപ്പേര് വിളിച്ചതിന്റെ പേരിലെന്ന് പൊലീസ് പറഞ്ഞു . പ്രതി ഷാജഹാന്റെ റിമാൻഡ് റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത് . ഇരട്ടപ്പേര് വിളിച്ചതിന്റെ പേരിൽ ബഷീറും ഷാജഹാനും തമ്മിൽ അടിപിടിയുണ്ടായി. ഈ വിരോധത്തിലാണ് ബഷീറിനെ വീട്ടിലെത്തി കുത്തിവീഴ്ത്തിയത്. കുത്തുമ്പോൾ ‘കോണ്ഗ്രസുകാരോട് കളിച്ചാൽ ഇങ്ങനെയിരിക്കും’ എന്നും പറഞ്ഞെന്നും പൊലീസ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

കൊല്ലം ചിതറയിലെ ബഷീറിനെ കൊലപ്പെടുത്തിയതില് രാഷ്ട്രീയമില്ലെന്ന് സംഭവസ്ഥലത്ത് തെളിവെടുപ്പിനെത്തിച്ചപ്പോൾ ഷാജഹാന്റെ വെളിപ്പെടുത്തിയിരുന്നു. ബഷീര് തന്നെ മര്ദിച്ചതിന് പകരം വീട്ടാനാണ് വീട്ടില് കയറി ആക്രമിച്ചതെന്ന് ഷാജഹാന് അന്ന് പൊലീസിനോട് പറഞ്ഞിരുന്നു. കപ്പ വില്പന നടത്തിയിരുന്ന സ്ഥലത്തുവച്ച് അടിപിടിയുണ്ടായിരുന്നുവെന്നും ഷാജഹാന് പറഞ്ഞിരുന്നു. ബഷീറിനെ കൊലപ്പെടുത്തിയതിൽ രാഷ്ട്രീയമില്ലെന്ന് സംഭവസ്ഥലത്ത് തെളിവെടുപ്പിനെത്തിച്ചപ്പോൾ ഷാജഹാൻ വെളിപ്പെടുത്തിയിരുന്നു. ബഷീർ തന്നെ മർദിച്ചതിന് പകരം വീട്ടാനാണ് വീട്ടില് കയറി ആക്രമിച്ചതെന്ന് ഷാജഹാൻ അന്ന് പൊലീസിനോട് പറഞ്ഞിരുന്നു. എത്രപേരുടെ ജീവൻ എടുത്താലും രാഷ്ട്രീയ പാർട്ടികൾ തമ്മിലുള്ള പോര് കുറയില്ല എന്ന് ബഷീറിന്റെ കൊലപാതകത്തിൽ നിന്നും മനസിലാക്കാം .

Comments are closed.